20 October Tuesday

ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ചിത്രമായി കാന്തി

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

മുംബൈ > എട്ടാമത് ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവൽ മികച്ച ഫീച്ചർ ചിത്രമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടു. ആദിവാസി ജീവിതങ്ങളെ പശ്ചാത്തലമാക്കി നിർമിച്ച ചിത്രം അശോക് നാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽ നിന്നായി 460 ഓളം ചിത്രങ്ങളിൽ കാന്തി മാത്രമാണ് നാമനിർദ്ദേശ പട്ടികയിൽ ഉൾപ്പെട്ട മലയാളം ചിത്രം.

സംവിധായകൻ തന്നെയാണ് കഥയും ഒരുക്കിയിരിക്കുന്നത്. അനിൽ മുഖത്തലയാണ് തിരക്കഥയും സംഭാഷണവും. ഗിനി സുധാകരൻ, സുരേഷ് ഗോപാൽ എന്നിവരാണ് സഹ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുനിൽ പ്രേം ആണ് ഛായാഗ്രഹണം.  ശൈലജ, ശ്രീകൃഷ്ണ, ബിനി പ്രേംരാജ്, സാബു, വിജയൻ മുഖത്തല, അനിൽ മുഖത്തല, അരുൺ പുനലൂർ, സുരേഷ് മിത്ര തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top