27 May Monday

ആദിവാസി ജീവിതത്തിന്റെ നീറുന്ന കാഴ്ചകളുമായ മികച്ച ചിത്രമായി കാന്തന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 27, 2019

കാന്തനില്‍ ദയാഭായി

തിരുവനന്തപുരം> പ്രകൃതിയുടെ ഹരിതകാന്തി വീണ്ടെടുക്കാനുള്ള ആത്മ സമര്‍പ്പണത്തിന്റെ ആഖ്യാനമാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍ എന്നുന്‍  അവാര്‍ഡ് ജൂറി വിലയിരുത്തി.ആദിവാസികള്‍ നേരിടുന്ന അവഗണനയുടെയും അനീതികളുടെയും ശക്തമായ ആവിഷ്ക്കരണം ചിത്രത്തിലുണ്ട്. അടിയവിഭാഗത്തില്‍പെട്ടവരുടെ ആചാരാനുഷ്ടാനങ്ങളും അതിജീവന ശ്രമങ്ങളും ഉള്‍ക്കാഴ്ചയോടെ അവതരിപ്പിച്ചിരിയ്ക്കുന്നു-ജൂറി പറയുന്നു.

മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിയ്ക്കുന്ന മലയാളിയായ  സമരനായിക ദയാഭായ് മുഖ്യകഥാപാത്രമായി അഭിനയിക്കുന്നു. ചില ഹ്രസ്വചിത്രങ്ങളില്‍ ദയാഭായ് നേരത്തെ അഭിനയിച്ചിട്ടുണ്ട്. വയനാട്ടിലെ തിരുനെല്ലിയിലായിരുന്നു ചിത്രീകരണം.  കണ്ണൂർ സ്വദേശിയായ ഷെരീഫ് ഈസയാണ് സംവിധായകന്‍. ഹ്രസ്വചിത്രസംവിധായകനായ ഷെരീഫ് ഈസയുടെ ആദ്യ കഥാചിത്രമാണ് കാന്തന്‍. കാന്തന്‍ എന്ന കഥാപാത്രത്തെ മാസ്റ്റര്‍ പ്രജിത്ത് അവതരിപ്പിക്കുന്നു. സിനിമയില്‍ പല കഥാപാത്രങ്ങളും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്

വയനാട് തിരുനെല്ലി കോളനിയിലെ അടിയവിഭാഗത്തിൽപ്പെട്ട മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ് പ്രമേയം. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട കാന്തൻ എന്ന പത്തുവയസ്സുകാരനെആർജവമുള്ള മനുഷ്യനായി വളർത്തിയെടുക്കുന്ന ഇത്ത്യാമ്മ എന്ന കഥാപാത്രമായി ദയാബായി എത്തുന്നു. പ്രമാദ് കൂവേരി തിരക്കഥയും സംഭാഷണവും എഴുതി. കാന്തനായി വേഷമിടുന്നത്‌ മാസ്റ്റർ പ്രജിത്ത്. തെങ്ങറ കോളനിയിലെ ആദിവാസികളാണ് മറ്റ് അഭിനേതാക്കൾ. ഊരുകളിൽ ആദിവാസികൾക്കൊപ്പം താമസിച്ചാണ് ചിത്രം ഒരുക്കിയതെന്ന് സംവിധായകൻ ഷെരീഫ് ഈസ ദേശാഭിമാനി യുമായുള്ള പറഞ്ഞിരുന്നു.സിനിമാ സൗഹൃദകൂട്ടായ്മയാണ് നിര്‍മ്മാണം.



 


പ്രധാന വാർത്തകൾ
 Top