22 September Sunday

അച്ഛന്റെ സിനിമയോ, ഞാനില്ല

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയുടെ പ്രഖ്യാപനമാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ച. ഇനി അച്ഛൻ ഒരുക്കുന്ന സിനിമകളുടെ ഭാ​ഗമാവില്ലെന്ന് നടി. അച്ഛനൊപ്പം ജോലി ചെയ്യുമ്പോൾ വലിയ രീതിയിലുള്ള സമ്മർദമാണ്. പ്രിയദർശൻ ഒരുക്കുന്ന  മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കല്യാണി.  ആദ്യ സിനിമയുടെ ചിത്രീകരണത്തിനിടയിലെ അനുഭവമാണ് ഇത്തരം തീരുമാനത്തിലേക്ക് നയിച്ചതെന്ന്‌ അവൾ പറഞ്ഞു. അച്ഛൻ മുന്നിൽ െമെക്കുമായി നിൽക്കുമ്പോൾ സംഭാഷണങ്ങൾ ഓർത്തെടുക്കാൻ കഴിഞ്ഞില്ല. മലയാളം എളുപ്പമുള്ള ഭാഷയായിട്ടും ഇങ്ങനെ സംഭവിച്ചു. ഇത്തരം സാഹചര്യത്തിൽ അഭിനയിക്കാൻ കഴിയില്ല. അതിനാലാണ് തീരുമാനമെന്നും കല്യാണി.
നടി ലിസിയുടെയും പ്രയദർശന്റെയും മകളായ കല്യാണി 2017ൽ തെലുഗു ചിത്രം ഹലോയിലൂടെയാണ് അഭിനേത്രിയായി അരങ്ങേറ്റം കുറിച്ചത്. ഹിന്ദി ചിത്രം ക്രിഷ് 3ൽ സാബു സിറിളിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിെസെനറായാണ് കല്യാണി സിനിമ മേഖലയിലെത്തുന്നത്. നടിയാവുന്നതിന് മുമ്പ്‌ വിക്രം നായകനായ തമിഴ് ചിത്രം ഇരുമുഖനിൽ അസിസ്റ്റന്റ് ആർട്ട്‌ ഡയറക്ടറായും ജോലി ചെയ്തു.

മോഹൻലാൽ നായകനാകുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം  സാമൂതിരി രാജാവിന്റെ നാവികപ്പട തലവനായിരുന്നു മുഹമ്മദ് കുഞ്ഞാലി മരയ്‌ക്കാറിന്റെ ജീവിതം ആസ്‌പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ പടത്തിനായി സാബു സിറിളിന്റെ നേതൃത്വത്തിൽ പടുക്കൂറ്റൻ െസെറ്റ് ഒരുക്കിയിരുന്നു.ചിത്രത്തിൽ വമ്പൻ താര നിരയാണുള്ളത്‌. സുനിൽ ഷെട്ടി, ഫാസിൽ, സിദ്ദിക്‌, പ്രണവ് മോഹൻ ലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ് തുടങ്ങി നിരവിധി പേരുണ്ട് താര നിരയിൽ. ഒരു വർഷത്തിലേറെയെടുത്താണ് ചിത്രം ഒരുക്കിയത്. ആഗോള റിലീസായി 2020 മാർച്ച് 26ന് തിയേറ്ററിലെത്തും.


പ്രധാന വാർത്തകൾ
 Top