19 August Monday

'തലശേരീല് ഇങ്ങനെയുമൊരു വക്കീലുണ്ടോ?; കക്ഷി അമ്മിണിപ്പിള്ളയുടെ ട്രെയിലര്‍ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

കൊച്ചി > ആസിഫ് അലി നായകനായ പുതിയ ചിത്രം 'കക്ഷി അമ്മിണിപ്പിള്ള'യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. നടന്‍ നിവിന്‍ പോളിയാണ് ഫേസ്ബുക് പേജ് വഴി ട്രെയിലര്‍ പുറത്തിറക്കിയത്. നവാഗതനായ ദില്‍ജിത്ത് അയ്യത്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മാണം റിജു രാജന്‍.

ആസിഫ് അലി ആദ്യമായി ഒരു വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. ഷിബ്‌ല, വിജയരാഘവന്‍, ബോസില്‍ ജോസഫ്, അഹമദ് സിദ്ദിഖി, നിര്‍മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top