24 August Saturday

വിക്രമിന്റെ "കടാരം കൊണ്ടാൻ' തീയറ്ററുകളിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

ഉലക നായകന്‍ കമല ഹാസന്‍ നിര്‍മ്മിച്ച ചിയാന്‍ വിക്രം നായകനാകുന്ന ബ്രമാണ്ട ചിത്രം "കടാരം കൊണ്ടാൻ' തീയറ്ററുകളിലെത്തി. ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്റ് ആയിട്ടാണ് വിക്രം എത്തുന്നത് . ലെനയും ചിത്രത്തില്‍ വേഷമിടുന്നു. അക്ഷര ഹസനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിദ്ധാർത്ഥ, ഷെറി, ജാസ്‌മിൻ, വികാസ്‌, അബി ഹാസൻ, യോഗി ബാബു എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. രാജ്‌കമൽ ഫിലിംസ്‌ ഇന്റർനാഷണലിന്റെ ബാനറിൽ സ്‌ട്രീറ്റ്‌ ലൈറ്റ്‌ സിനിമാസാണ്‌ ചിത്രം പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്‌.

രാജേഷ്‌ എം സെൽവയാണ്‌ ചിത്രത്തിന്റെ സംവിധാനം. വിക്രമിന്റെ 56 ആമത്തെ ചിത്രമാണ്‌ കടാരം കൊണ്ടാൻ. ജിബ്രാനാണ്‌ സംഗീതം.


പ്രധാന വാർത്തകൾ
 Top