28 February Sunday

ടൊവിനോ ചിത്രം 'കാണെക്കാണെ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

കൊച്ചി > ടൊവിനോ തോമസും സുരാജ് വെഞ്ഞാറമൂടും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം 'കാണെക്കാണെ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് താര നിബിഡമായ ലോഞ്ച്. ബോബി സഞ്ജയുടെ തിരക്കഥക്ക് മനു അശോകന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന കാണെക്കാണെ ഡ്രീംകാച്ചറിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീനാണ് നിര്‍മ്മിക്കുന്നത്. 'ഉയരെ'ക്കു ശേഷം ടൊവിനോ തോമസിനെ നായകനാക്കി മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സുരാജ് വെഞ്ഞാറമൂടിന്റെ തികച്ചും വ്യത്യസ്തമായ വേഷമാറ്റത്തില്‍ വന്ന പോസ്റ്ററില്‍ ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും ഒപ്പമുണ്ട്. ശ്രുതി രാമചന്ദ്രന്‍,പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ ആലോക് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ആല്‍ബി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്.  സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയന്‍ പൂങ്കുന്നം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ഷബീര്‍ മലവട്ടത്ത് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സനീഷ് സെബാസ്റ്റ്യന്‍. പരസ്യകല ഓള്‍ഡ് മോങ്ക്സ്. പിആര്‍ഒ മഞ്ജു ഗോപിനാഥ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top