26 October Monday

നടി മെരിലാൻഡ്‌ ശാന്തി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

ചെന്നൈ>  പ്രശസ്ത നര്‍ത്തകിയും ദക്ഷിണേന്ത്യന്‍ സിനിമയിലെ പഴയകാല നായിക നടിയുമായിരുന്ന കെ വി ശാന്തി (മെരിലാന്‍ഡ് ശാന്തി-81) കോടാമ്പക്കത്ത് അന്തരിച്ചു. സംസ്‌കാരം നടത്തി.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു.കോട്ടയം ഏറ്റുമാനൂരില്‍ ജനിച്ച ശാന്തി ചെറുപ്പകാലത്തു തന്നെ മദ്രാസിലെത്തി. നൃത്തത്തിലെ മികവാണു സിനിമയിലേക്കു വഴി തുറന്നത്.

കൊല്‍ക്കത്തയിലെ പ്രശസ്തമായ ഉദയശങ്കര്‍ രവിശങ്കര്‍ നാട്യ ഗ്രൂപ്പിലെ പ്രധാന നര്‍ത്തകിയായി തിരഞ്ഞെടുക്കപ്പെട്ടതാണു വഴിത്തിരിവായത്. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൃത്തം അവതരിപ്പിച്ചു.

ഭര്‍ത്താവ്: പരേതനായ ശശികുമാരന്‍ നായര്‍. ഏക മകന്‍: ശ്യാം കുമാര്‍. മരുമകള്‍: ഷീല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top