04 August Wednesday

അന്താരാഷ്ട്ര പുരസ്‌കാരം; ശൈലജ ടീച്ചർക്ക് അഭിനന്ദനവുമായി സണ്ണി വെയ്ൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

കൊച്ചി > അന്താരാഷ്ട്ര പുരസ്‌കാരത്തിന് അർഹയായ മുൻ ആരോ​ഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് അഭിനന്ദനങ്ങളുമായി നടൻ സണ്ണി വെയ്ൻ. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി (CEU) യുടെ 2021ലെ ഓപ്പൺ സൊസൈറ്റി പ്രൈസ് നേടിയ ഷൈലജ ടീച്ചർക്ക് അഭിനന്ദനങ്ങൾ എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം കൊടുത്തതിനാണ് അംഗീകാരം. പൊതു പ്രവർത്തനത്തിലേക്കിറങ്ങാൻ യുവതികൾക്ക് പ്രചോദനം നൽകുന്ന വ്യക്തിത്വമാണ് ശൈലജ ടീച്ചറുടേതെന്ന് പുരസ്‌കാര നിർണ്ണയ സമിതി വിലയിരുത്തി.

ലോകം വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് കൂടുതൽ പേർ നേതൃസ്ഥാനങ്ങളിലേക്കെത്തട്ടെയെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ശൈലജ ടീച്ചർ പറഞ്ഞു. ഓൺലൈനായായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top