18 July Thursday

മഹാനടൻ സത്യന്റെ ജീവിതം സിനിമയാകുന്നു: ജയസൂര്യ നായകനാകുന്ന ചിത്രം നിർമിക്കുന്നത് വിജയ് ബാബു

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

കൊച്ചി> മലയാളത്തിന്റെ മഹാനടൻ സത്യന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് സത്യന്റെ സംഭവബഹുലമായ ജീവിതം അഭ്രപാളികളിൽ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ സംവിധായകൻ രതീഷ് രഘുനന്ദൻ ആണ്.

കെ ജി സന്തോഷിന്റെ കഥയ്ക്ക് ബി ടി അനിൽകുമാർ, കെ ജി സന്തോഷ്, രതീഷ് രഘുനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന സത്യൻ അനുസ്മരണ ചടങ്ങിൽ നിർമാതാവ് വിജയ് ബാബുവാണ് ചിത്രം പ്രഖ്യാപിച്ചത്.



ചടങ്ങിനു മുമ്പ് നടൻ ജയസൂര്യ, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആൻ അഗസ്റ്റിൻ, നിർമാതാവ് വിജയ് ബാബു എന്നിവരോടോപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകരും എൽഎംഎസ് പള്ളിയിലെ സത്യൻ സ്മൃതിയിലെത്തി പുഷ്പ്പാർച്ചന നടത്തി. സത്യന്റെ കുടുംബാംഗങ്ങൾ സന്നിഹിതരായിരുന്നു.


പ്രധാന വാർത്തകൾ
 Top