23 November Saturday

"രണ്ടുകാലേൽ ഓടുന്നുണ്ടേലും മൃഗമാണ്‌...മൃഗം' വിസ്‌മയിപ്പിച്ച്‌ ജല്ലിക്കട്ട്‌ ട്രെയ്‌ലർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2019

ടൊറന്‍റോ ചലച്ചിത്രമേളയിലടക്കം മികച്ച പ്രതികരണം നേടിയ, പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം  ജല്ലിക്കട്ടിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കാഴ്‌ചക്കാരനെ വിസ്‌മയിപ്പിക്കുകയും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി അമ്പരിപ്പിക്കുകയും ചെയ്യുന്നു. ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. എസ് ഹരീഷ് രചിച്ച മാവോയിസ്റ്റ് എന്ന ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

 എസ് ഹരീഷ്, ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. വിനായകനാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍, അബ്ദു സമദ്, തുടങ്ങിയവർ ചിത്രത്തില്‍ അണിനിരക്കുന്നു.

 ഒ തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. "ഒരു പോത്തും കുറെ മനുഷ്യരും' മലയാള സിനിമയുടെ പുത്തൻ കാഴ്‌ചയാകുമെന്ന്‌ പ്രതീക്ഷിക്കാം.
 


പ്രധാന വാർത്തകൾ
 Top