13 November Wednesday

മത്സരിക്കാൻ ജല്ലിക്കട്ടും വൃത്താകൃതിയിലുള്ള ചതുരവും

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

ഈ വർഷത്തെ കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേക്ക്‌ മലയാളത്തിൽനിന്ന്‌ രണ്ട്‌ ചിത്രം. ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ ജെല്ലിക്കട്ട്‌, ആർ കെ കൃഷന്ത്‌ സംവിധാനം ചെയ്‌ത വൃത്താകൃതിയിലുള്ള ചതുരം എന്നിവയാണ്‌ ചിത്രങ്ങൾ.  ഫാഹിം ഇർഷാദ്‌ സംവിധാനംചെയ്‌ത  ആനി മാനി, രാഹത്ത്‌ കസമി സംവിധാനംചെയ്‌ത ലിഹാഫ്‌: ദ ക്വിറ്റ്‌ എന്നീ  ഹിന്ദി ചിത്രങ്ങളും മത്സരവിഭാഗത്തിലുണ്ട്‌. ഡിസംബർ ആറ്‌ മുതൽ 12 വരെ തിരുവനന്തപുരത്താണ്‌ ചലച്ചിത്രമേള.

‘മലയാളം സിനിമ ഇന്ന്‌ ’ വിഭാഗത്തിൽ 12 ചിത്രമുണ്ട്‌. സന്തോഷ്‌ മണ്ടൂരിന്റെ പനി, അനുരാജ്‌ മനോഹറിന്റെ ഇഷ്‌ക്‌, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്‌, പ്രിയനന്ദനന്റെ സൈലൻസർ, ഡോ.ബിജുവിന്റെ വെയിൽമരങ്ങൾ, ആഷിഖ്‌ അബുവിന്റെ വൈറസ്‌, ജയരാജിന്റെ രൗദ്രം, ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്‌ച, സലിം അഹമ്മദിന്റെ ആൻഡ്‌ ദി ഓസ്‌കാർ ഗോസ്‌ ടു, മനു അശോകന്റെ ഉയരെ, മനോജ്‌ കാനയുടെ കെഞ്ചിര, ഖാലിദ്‌ റഹ്മാന്റെ ഉണ്ട എന്നിവയാണ്‌ ചിത്രങ്ങൾ.  ടി വി ചന്ദ്രൻ ചെയർമാനും വി കെ ജോസഫ്‌, സുധക്കുട്ടി, ബാബു തിരുവല്ല, സുദേവൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ്‌ ചിത്രങ്ങൾ തെരഞ്ഞെടുത്തത്‌.

‘ഇന്ത്യൻ സിനിമ ഇന്ന്‌’ വിഭാഗത്തിൽ ഏഴെണ്ണമുണ്ട്‌. ആനന്ദി ഗോപാൽ (മറാത്തി), ആക്‌സോൺ (ഹിന്ദി),  മൈ ഘട്ട്‌: ക്രൈം നം: 103/2005 (മറാത്തി), ഹെലാരോ (ഗുജറാത്തി), ദ ഫ്യൂണറൽ (ഹിന്ദി),  വിത്തൗട്ട്‌ സ്‌ട്രിങ്സ്‌ (ബംഗാളി) എന്നിവയാണിവ. സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ്‌ ചെയർമാനും എം സി രാജനാരായണൻ, പ്രദീപ്‌ ചൊക്ലി, സജിത മഠത്തിൽ, സിദ്ധാർഥശിവ എന്നിവർ അടങ്ങിയ സമിതിയാണ്‌ സിനിമ തെരഞ്ഞെടുത്തത്‌.


പ്രധാന വാർത്തകൾ
 Top