30 November Tuesday

മാര്‍ക്‌സും അംബേദ്കറും പെരിയാറും; അവകാശപോരാട്ടങ്ങളുമായി സൂര്യയുടെ 'ജയ് ഭീം'; ടീസര്‍ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Friday Oct 15, 2021

സൂര്യയെ പ്രധാന കഥാപാത്രമാക്കി ജ്ഞാലവേല്‍ സംവിധാനം ചെയ്യുന്ന ജയ് ഭീം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശത്തിനായി പോരാടുന്ന അഭിഭാഷകനെയാണ് സൂര്യ അവതരിപ്പിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ബി ആര്‍ അംബേദ്കറിന്റെയും പെരിയാര്‍ രാമസ്വാമിയുടെയും കാള്‍ മാര്‍ക്‌സിന്റെയുമൊക്കെ ചിത്രങ്ങള്‍ ടീസറില്‍ കാണാം.

മലയാളി താരങ്ങളായ രജീഷ വിജയനും ലിജോ മോള്‍ ജോസും മണികണ്ഠനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം.

 

സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണികണ്ഠനാണ് രചന. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, ആക്,ന്‍ കോറിയോഗ്രാഫി അന്‍ബറിബ്. വസ്ത്രലങ്കാരം പൂര്‍ണിമ രാമസ്വാമി. ചിത്രം നവംബര്‍ 2ന് ദീപാവലി റിലീസായി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top