28 February Sunday

സുവര്‍ണ മയൂരം നേടി " ഇന്‍ടു ദ ഡാര്‍ക്ക്‌നെസ്'

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

പനാജി > കോവിഡിനെ അതിജീവീച്ച് സംഘടിപ്പിച്ച ഇന്ത്യയുടെ 51-–-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണമയൂരം നേടി ഡാനിഷ് ചിത്രം ഇന്‍ടു ദ ഡാര്‍ക്ക്നെസ്. രണ്ടാംലോകയുദ്ധം പ്രമേയമായ ചിത്രം സംവിധാനം ചെയ്തത് അന്‍ഡേഴ്സ് റെഫിന്‍. തായ്‌വാന്‍ ചിത്രം സൈലന്റ് ഫോറസ്റ്റിലൂടെ ചെന്‍ നിയന്‍ കോ മികച്ച സംവിധായകനായി. ഇതേ ചിത്രത്തിലൂടെ സു ചുവാന്‍ ലിയു മികച്ച നടനായി.

പോളിഷ് അഭിനേത്രി സോഫിയ സ്റ്റഫിയ മികച്ച നടി. ചിത്രം ഐ നെവര്‍ ക്രൈ. ബള്‍ഗേറിയന്‍ ചിത്രം ഫെബ്രുവരി പ്രത്യേകജൂറി പുരസ്‌കാരം നേടി. ബ്രിഡ്ജ് എന്ന ചിത്രമൊരുക്കിയ അസാമീസ് സംവിധായകന്‍ കൃപാല്‍ കലിത പ്രത്യേകപരാമര്‍ശം നേടി.  വിഖ്യാത അര്‍ജന്റീനയിന്‍ സംവിധായകന്‍ പാബ്ലോ സെസാര്‍ അധ്യക്ഷനായ ജൂറിയില്‍ സംവിധായന്‍ പ്രിയദര്‍ശനും അംഗമാണ്. കോവിഡ് സാഹചര്യത്തില്‍ മാറ്റിവച്ച മേള തിയറ്റര്‍ പ്രദര്‍ശനങ്ങള്‍ ചുരുക്കി, ഓണ്‍ലൈന്‍ പ്രദര്‍ശനവും ഉള്‍ക്കൊള്ളിച്ചാണ് സംഘടിപ്പിച്ചത്. രണ്ടായിരത്തോളം പേര്‍ക്ക് മാത്രമാണ് ഗോവയിലെ സ്ഥിരംവേദിയായ പനാജിയിലെ തിയറ്ററുകളില്‍ സിനിമ കാണാന്‍ അവസരം നല്‍കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top