24 May Friday

എസ്രയിൽ ഇമ്രാൻ ഹാഷ‌്മി

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

ചുംബന സ‌്പെഷ്യലിസ്റ്റ‌് എന്ന ലേബലൊഴിവാക്കാൻ ഹൊറർ ചിത്രവുമായി ബോളിവുഡ‌് താരം ഇമ്രാൻ ഹാഷ‌്മി. ഭയം മാത്രമല്ല, കെട്ടുറപ്പുള്ളൊരു കഥകൂടി പറയാനുണ്ടെന്ന‌് തെളിയിച്ച മലയാള സിനിമ എസ്രയുടെ റീമേക്കിലാണ‌് ഇമ്രാൻ ഹാഷ‌്മിയെത്തുന്നത‌്.

മലയാള സിനിമയുടെ സാങ്കേതിക പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് സംവിധായകൻ ജെയ‌്കെ  മലയാളത്തിലെ സ്ഥിരം ഹൊറർ ചിത്രമല്ല എസ്രയെന്ന‌് തെളിയിച്ചിരുന്നു. 2017ലാണ‌് പൃഥ്വിരാജ് നായകനായ സിനിമ പുറത്തിറങ്ങിയത‌്. സിനിമയുടെ തിരക്കഥയും സംവിധായകൻ തന്നെയായിരുന്നു. മലയാള സിനിമയിൽ കണ്ട് പരിചിതമില്ലാത്ത പ്രേതസിനിമയാകാൻ എസ്രയ്ക്ക് സാധിച്ചതിനാൽ ഹിന്ദിയിലും വിജയം ആവർത്തിക്കുമെന്നാണ‌് ഇമ്രാൻ പറയുന്നത‌്.

തെന്നിന്ത്യൻ നടി പ്രിയ ആനന്ദായിരുന്നു എസ്രയിലെ നായിക. മുംബൈയിലാണ‌് സിനിമയുടെ ചിത്രീകരണം. ഭൂഷൻ കുമാർ, കുമാർ മങ്കാട്ട് പതക്, കൃഷ്ണൻ കുമാർ, അഭിഷേക് പതക് എന്നിവരാണ് നിർമാണം. ഫോർട്ട് കൊച്ചിയിലും ശ്രീലങ്കയിലുമായിട്ടായിരുന്നു എസ്രയുടെ ചിത്രീകരണം നടന്നത്.

ബോക്‌സോഫീസിൽ 50 കോടിയോളമായിരുന്നു എസ്ര സ്വന്തമാക്കിയത്. ടൊവിനോ തോമസ്, സുദേവ് നായർ, വിജയരാഘവൻ, സുജിത്ത് ശങ്കർ, പ്രതാപ് പോത്തൻ, ബാബു ആന്റണി എന്നിവരായിരുന്നു എസ്രയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത‌്. ‘മർഡറി’ൽ മല്ലിക ഷരാവത്തിനെ ചുംബിച്ചാണ് ഇമ്രാന്റെ സിനിമയിലേക്കുള്ള രംഗപ്രവേശനം. റാസ്‌ സീരീസ്‌്‌, മർഡർ 2, മിസ്‌റ്റർ എക്‌സ്‌്‌്, ഏക്‌ ദി ദായൻ എന്നിവയാണ്‌ ഇമ്രാൻ ഹാഷ്‌മി തകർത്തഭിനയിച്ച മറ്റ്‌ ത്രില്ലർചിത്രങ്ങൾ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top