10 August Monday

കളറാണ്‌ രണ്ടാം ദിനവും ; ഇന്ന്‌ കാണാം മൂത്തോനും വൃത്താകൃതിയിലുള്ള ചതുരവും

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019


തിരുവനന്തപുരം
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ കൈയടി നേടി ഗുട്ടാറാസിന്റെ വെർഡിക്‌ടും ജോർജ്‌ ഹോർഹെയുടെ ബാക്ക്‌ ടു മാരക്കാനയും. സി ഷെരീഫ്‌ സംവിധാനം ചെയ്‌ത കാന്തൻ ദ ലവർ ഓഫ്‌ കളറും പ്രേക്ഷക ശ്രദ്ധനേടി. ഈ വർഷത്തെ വെനീസ്‌ ചലച്ചിത്ര മേളയിൽ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം നേടിയ ചിത്രമാണ്‌ ഗുട്ടാറാസ്‌. 

മൂന്നാം ദിനമായ ഞായറാഴ്ച  കാനിലെ  പാം ഡി ഓർ ഉൾപ്പെടെ വിവിധ മേളകളിൽ നിന്നായി 15 ലധികം പുരസ്‌കാരങ്ങൾ  സ്വന്തമാക്കിയ ‘പാരസൈറ്റ്‌' ഉൾപ്പടെ 63 ചിത്രം പ്രദർശിപ്പിക്കും. എംറേ കാവുക്ക് സംവിധാനം ചെയ്ത ടർക്കിഷ് ചിത്രമായ ഡിജിറ്റൽ ക്യാപ്റ്റിവിറ്റി, മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആർ കെ കൃഷാന്ദിന്റെ വൃത്താകൃതിയിലുള്ള ചതുരത്തിന്റെ ആദ്യ പ്രദർശനവും ഞായറാഴ്‌ചയുണ്ട്‌.  ടൊറന്റോ ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടിയ  ഗീതു മോഹൻദാസ് ചിത്രം  മൂത്തോൻ കലൈഡോസ്‌കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിലെ ഏഴു സിനിമകളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനവുമുണ്ട്‌. ജോഹന്നാസ് നൈലോം സംവിധാനം ചെയ്ത കൊക്കോ ഡി കൊക്കോ ഡാ, ഷായ് ഷിയാങ് സംവിധാനം ചെയ്ത മൊസൈക്ക് പോർട്രയേറ്റ്, മറീന ഡീ വാൻ സംവിധാനം ചെയ്ത മൈ ന്യൂഡിറ്റി മീൻസ് നത്തിങ്, ജുവാൻ കബ്രാൾ സംവിധാനം ചെയ്ത ടു ബാർ വൺ, ഇഗോട്ട് സംവിധാനം ചെയ്‌ത 5 ഈസ് ദി പെർഫെട്ക് നമ്പർ, അവിയദ് ഗിവോണും ഇമ്രി മാറ്റലോണും ചേർന്ന് സംവിധാനം ചെയ്ത ബ്രോക്കൺ മിറേഴ്‌സ്, മൈക്കിൾ ഹാനെക്ക് സംവിധാനം ചെയ്ത ഹാപ്പി എൻഡ് എന്നിവയാണ് ചിത്രങ്ങൾ.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top