06 October Sunday

ഹോളിവുഡ് നടൻ ജെയിംസ് ഏൾ ജോൺസ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

photo credit: X

ന്യൂയോർക്  > ഹോളിവുഡ് നടൻ ജെയിംസ് ഏൾ ജോൺസ് (93) അന്തരിച്ചു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ഡച്ചസ് കൗണ്ടിയിലെ വസതിയിലായിരുന്നു അന്ത്യം. സ്റ്റാർ വാർസിലെ വില്ലൻ ഡാർത്ത് വാഡർ, ലയൺ കിങ്ങിലെ മുഫാസ എന്നീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് ജെയിംസ് ഏൾ ജോൺസായിരുന്നു. എമ്മി, ​ഗ്രാമി, ഓസ്കർ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

നാടകത്തിലൂടെയാണ് ജോൺസ് അഭിനയരം​ഗത്തെത്തുന്നത്. സ്റ്റാൻലി കുബ്രിക്കിന്റെ സംവിധാനത്തിൽ 1964ൽ പുറത്തിറങ്ങിയ ഡോ. സ്ട്രേഞ്ച്ലവ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. 1970ലെ ദ ​ഗ്രേറ്റ് വൈറ്റ് ഹോപ് എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്ലോഡീൻ (1974), കോനൻ ദി ബാർബേറിയൻ (1982), ഫീൽഡ് ഓഫ് ഡ്രീംസ് (1989), ദ സാൻഡ്ലോട്ട് (1993) എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്.  ദി ലയൺ കിംഗ് (1994 ). സ്റ്റാർ വാർസ്; ദ റൈസ് ഓഫ് സ്‌കൈ വാക്കർ (2019), ദി ലയൺ കിംഗ് (2019), കമിംഗ് 2 അമേരിക്ക (2021) എന്നീ ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top