കൊച്ചി > കുമ്പളങ്ങി നൈറ്റ്സിലൂടെ വന്ന് പ്രേക്ഷകമനസ്സുകളിൽ കയറിപ്പറ്റിയ ബേബി മോളെ നമ്മള് പെട്ടെന്ന് ഒന്നും മറന്നുപോകില്ല. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന ബെന്‍ ആയിരുന്നു കുമ്പളങ്ങിയിലെ ബേബി മോളായത്. ബേബി മോള് ഇനി ഹെലനാണ്. ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ ശ്രീനിവാസന് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലന്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മാത്തുക്കുട്ടി സേവ്യർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കും.
സംവിധായകനൊപ്പം ആല്‍ഫ്രെഡ് കുര്യന് ജോസഫും നോബിള്‍ ബാബു തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. നാളെ മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..