07 October Monday

ഹാരി പോട്ടറാകാം: മാന്ത്രിക ലോകത്തേക്ക് അഭിനേതാക്കളെ തേടി എച്ച്‌ബിഒ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

ഹാരി പോട്ടർ ആരാധകർക്ക്‌ നല്ല വാർത്ത! വരാനിരിക്കുന്ന "ഹാരി പോട്ടർ" ടിവി സീരീസിലേക്ക്‌ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമയോണി ഗ്രേഞ്ചർ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ യുവ അഭിനേതാക്കളെ തേടുന്നു. എച്ച്‌ബിഒയാണ്‌ സീരീസ്‌ ഇറക്കുന്നത്‌.

9 നും 11 നും ഇടയിൽ പ്രായമുള്ള അഭിനേതാക്കളെയാണ്‌ ഇതിനായി തിരയുന്നത്‌. താൽപ്പര്യമുള്ളവർക്ക്‌ സ്വയം ചിത്രീകരിച്ച വീഡിയോകൾ അയക്കാം. അഭിനേതാക്കൾ യുകെയിലോ അയർലണ്ടിലോ താമസിക്കുന്നവരായിരിക്കണം എന്നുമാത്രം.  ജെ കെ റൗളിങ്ങ് രചിച്ച ഹാരിപോട്ടർ  നോവൽ പരമ്പരയാണ്‌ സീരീസിനായി ഒരുങ്ങുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top