26 May Sunday

ഹരിശ്രീ അശോകനെ ജനം സ്വീകരിച്ചത്‌ തമാശനടനായാണ്‌; താമരാക്ഷൻപിള്ള ബസും അവരുടെ കഷ്ടപ്പാടുമെല്ലാം ഇന്നും സിനിമ കണ്ടവരുടെ മനസ്സിലുണ്ട്‌: ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങളുമായി ഹരിശ്രീ അശോകൻ

വെബ് ഡെസ്‌ക്‌Updated: Sunday Feb 24, 2019

ഹരിശ്രീ അശോകനെ ജനം സ്വീകരിച്ചത്‌ തമാശനടനായാണ്‌. എനിക്കിഷ്ടവും തമാശയുടെ മാധ്യമത്തിലൂടെ കഥ പറയാനാണ്. പ്രിയദർശന്റെയും സിദ്ദിഖ് ലാലിന്റെയും സിനിമകൾ തന്നെയാണ്‌ മാതൃക. ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി’ അടുത്തമാസം ഒന്നിന് തിയറ്ററുകളിലേക്കെത്തുമ്പോൾ സിനിമയെപ്പറ്റിയുള്ള കാഴ്‌ച്ചപ്പാടുകൾ പങ്കുവയ്‌ക്കുകയാണ്‌ മലയാള സിനിമയിലെ ചിരിയുടെ തമ്പുരാക്കൻമാരിൽ ഒരാളായ ഹരീശ്രീ അശോകൻ.

തമാശയായാലും നമ്മുടെ ഉള്ളിൽ പതിയണമെങ്കിൽ അതിനുള്ളിലൊരു നൊമ്പരം വേണം. ഈ പറക്കും തളിക തന്നെ ഉദാഹരണം. അതിലെ താമരാക്ഷൻപിള്ള ബസും അവരുടെ കഷ്ടപ്പാടുമെല്ലാം ഇന്നും സിനിമ കണ്ടവരുടെ മനസ്സിലുണ്ട്‌. അതുപോലെയാകണം തമാശയെന്നതാണ് എന്റെ കാഴ്‌ചപ്പാട്. എന്റെ ഹിറ്റ്‌ സിനിമകളായ സിഐഡി മൂസയും പഞ്ചാബി ഹൗസും ഈ പറക്കും തളികയുമെല്ലാം ഇന്നും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമയാണ്‌. സിഐഡി മൂസ സിനിമയും ഏറെ ഇഷ്ടമാണ്‌. ഒരിക്കൽ അമേരിക്കയിൽ പോയപ്പോൾ അവിടെ ഒരു വീട്ടിലെ അമ്മ പറഞ്ഞു. മകൾ കരയുമ്പോൾ സിഐഡി മൂസ ഇട്ടുകൊടുത്താൽ മതിയെന്ന്‌. കുട്ടികൾ ഉൾപ്പെടെയുള്ളവർ ആസ്വദിക്കുന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്‌‐ ഹരിശ്രീ അശോകൻ "ദേശാഭിമാനി"യോട്‌ പറഞ്ഞു.

അഭിനയവുമായി തട്ടിച്ചു നോക്കുമ്പോ സംവിധാനം ഏറെ ബുദ്ധിമുട്ടാണ്‌. ഉത്തരവാദിത്തമുള്ള ജോലി. പക്ഷേ, ഞാനത്‌ ആസ്വദിക്കുന്നുണ്ട്‌. അഭിനയം കുറച്ച്‌ അറിയാവുന്നതുകൊണ്ട്‌ സംവിധാനം കുറച്ചു എളുപ്പമായെന്നുമാത്രം. ഇതെന്റെമാത്രം സിനിമയല്ല. ചായ കൊടുക്കുന്നയാൾമുതൽ നിർമാതാവ്‌ വരെ ഒരുമിച്ചു സഹകരിച്ചാലേ സിനിമ വിജയിക്കുകയുള്ളൂ. സെറ്റിലുള്ള എല്ലാവരെയും നമ്മളിലൊരാളായി  തന്നെയാണ് കണക്കാക്കിയത്‌.

ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറിയിൽനിന്ന്‌

ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറിയിൽനിന്ന്‌


 
അഭിനേതാക്കളോടും അങ്ങനെ തന്നെ. ഒരു പിക്‌നിക്‌ മൂഡിൽ തന്നെയായിരുന്നു സെറ്റിൽ. എല്ലാവരുടെയും അഭിനയം മുഴുവനായും പുറത്തു കൊണ്ടുവരാൻ ഇത്തരത്തിലുള്ള അന്തരീക്ഷം വേണം.
 
തിരക്കഥ ഒരുക്കുന്നത്‌ അതിലും തലവേദനപിടച്ച പണിയാണ്‌. കഥയും തിരക്കഥയുമെല്ലാം ഉണ്ടായാലും സീൻ ഓഡർ കൃത്യമായിരിക്കണം. അല്ലങ്കിൽ പാളും. പല സിനിമകൾക്കും സംഭവിക്കുന്ന പ്രശ്‌നമാണത്‌. സംവിധാനത്തിലും ചിത്രത്തിലും ഞാൻ സംതൃപ്‌തനാണ്‌. ഇനി പ്രേക്ഷകരാണ്‌ തീരുമാനിക്കേണ്ടത്‌‐ ഹരിശ്രീ അശോകൻ പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം:
 

 


പ്രധാന വാർത്തകൾ
 Top