23 July Tuesday

ഗൗതമന്റെ രഥവുമായി നീരജ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

പൈപ്പിൻചുവട്ടിലെ പ്രണയം എ‌ന്ന ചിത്രത്തിലൂടെ സോളോഹിറ്റ‌് ഒരുക്കിയ നീരജ‌് മാധവ‌് വീണ്ടും നായകനാകുന്നു. ഗൗതമന്റെ രഥം എന്ന സിനിമയിലാണ‌് നീരജ‌്‌ വീണ്ടുമെത്തുന്നത‌്. നവാഗതനായ ആനന്ദ് മേനോനാണ‌്  തിരക്കഥയും സംവിധാനവും. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പ്രേക്ഷകർക്കായി വിനീത‌് ശ്രീനിവാസൻ പങ്കുവച്ചു.
ഗൗതമന്റെ രഥത്തിന്റെ പ്രീ പ്രൊഡക‌്ഷൻ പണികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ കെ ജി അനിൽകുമാറും പൂനം റഹീമും ചേർന്നാണ് സിനിമയുടെ നിർമാണം. ഗൗതമന്റെ രഥത്തിന‌ു പുറമെ "കാ' എന്ന പേരിലൊരു ചിത്രംകൂടി നീരജ് മാധവിന്റേതായി  ഒരുങ്ങുന്നുണ്ട്. രജീഷ് ലാൽ വർമയാണ‌് ചിത്രം സംവിധാനം ചെയുന്നത‌്.

അതേസമയം, നീരജിന്റെ സഹോദരൻ നവനീത് മാധവ് ആദ്യമായി സംവിധാനംചെയ്യുന്ന "എന്നിലെ വില്ലനി'ലും നായകൻ നീരജ് തന്നെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്തുവിട്ടിരുന്നു. സഹോദരൻതന്നെ സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ നായകനായതിന്റെ ത്രില്ലില്ലാണ‌് താനെന്ന് നീരജ്  പറഞ്ഞിരുന്നു.
മലയാളസിനിമാ ലോകത്ത‌് സഹനടനായും നായകനായും വ്യക്തിമുദ്ര പതിപ്പിച്ച യുവതാരമാ‌ണ‌് നീരജ‌് മാധവ‌്.

സപ‌്തമശ്രീ തസ‌്കരാഃ, ഒരു വടക്കൻ സെൽഫി, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഊഴം, ലവുകശ, ഒരു മെക‌്സിക്കൻ അപാരത, അള്ളു രാമേന്ദ്രൻ എന്നീ ചിത്രങ്ങളിൽ നീരജിന്റെ അഭിനയം മികച്ച അഭിപ്രായം നേടിയിരുന്നു.


പ്രധാന വാർത്തകൾ
 Top