20 September Monday

നടന്‍ അഗസ്റ്റിന്‍ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2013

കോഴിക്കോട്.: മലയാള സിനിമാനടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ (56) നിര്യാതനായി. കരള്‍രോഗത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് അന്ത്യം. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2010ല്‍ പക്ഷാഘാതം ബാധിച്ച് ചികില്‍സയിലായിരുന്നു. തുടര്‍ന്ന് ചികില്‍സക്ക് ശേഷം രഞ്ജിത്തിന്റെ നിനിമയിലുടെ ചെറിയ വേഷങ്ങളില്‍ തിരിച്ചുവന്നിരുന്നു. ഹാസ്യകഥാപാത്രങ്ങളും രാഷ്ട്രീയ കഥാപാത്രങ്ങളുമായാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്. കോഴിക്കോടാണ് സ്വദേശം. ഭാര്യ: ഹന്‍സി, ചലചിത്രതാരം ആന്‍ അഗസ്റ്റിന്‍, ജിത്തു എന്നിവര്‍ മക്കളാണ്.സംസ്ക്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പാറോപ്പടിയില്‍ .

 

2013ല്‍ ജോയ് മാത്യൂ സംവിധാനം ചെയ്ത ഷട്ടര്‍ ആണ് അവസാന ചിത്രം. ബാവൂട്ടിയുടെ നാമത്തില്‍, ദേവാസുരം, നരസിംഹം, ആറാംതമ്പുരാന്‍, ചന്ദ്രലേഖ, സദയം, സമ്മര്‍ ഇന്‍ ബത്ലഹേം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കേരള കഫേ, പെണ്‍പട്ടണം, ലൗഡ് സ്പീക്കര്‍, തസ്ക്കരവീരന്‍, ചന്ദ്രേല്‍സവം, ഗ്രീറ്റിങ്സ്, രാമണപ്രഭു, ഉസ്താദ് തുടങ്ങിയ നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിടുണ്ട്. കലോപാസന എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1986ല്‍ പുറത്തിറങ്ങിയ ആവനാഴി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്.

 

 

നാടക രംഗത്ത് നിന്നാണ് അഗസ്റ്റിനും സിനിമയിലെത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത മിഴിരണ്ടിലും എന്ന സിനിമയുടെ നിര്‍മ്മാതാവുമാണ്. രഞ്ജിത്തിന്റെ ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്. ദേവാസുരം, രാമണപ്രഭു, ഉസ്താദ് എന്നീ സിനിമകളിലെല്ലാം മോഹന്‍ലാലിന്റെ സന്തത സഹചാരിയായ കഥാപാത്രമായിരുന്നു അഗസ്റ്റിന്റെത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top