26 May Sunday

സ‌്റ്റാർട്ട‌്... ആക്ഷൻ ബൈ ഗൗതമി നായർ

വെബ് ഡെസ്‌ക്‌Updated: Monday Feb 25, 2019

ഏഴുവർഷങ്ങൾക്കു മുമ്പാണ‌്, സെക്കൻഡ‌് ഷോ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനൊപ്പം മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക‌് ഗൗതമി നായർ വന്നത‌്. ശ്രീനാഥ്‌ രാജേന്ദ്രനായിരുന്നുസംവിധാനം. വർഷങ്ങൾക്കിപ്പുറം സ്വന്തമായി

മേൽവിലാസമുണ്ടാക്കിയ ദുൽഖർ പ്രേക്ഷകരുടെ സ്വന്തം ഡി ക്യു ആയി. എന്നാൽ താരപുത്രന്റെ ആദ്യചിത്രത്തിൽ നായികയായ ഗൗതമി നായർ പക്ഷെ, ആ ഗണത്തിലെത്തിയില്ല. ആദ്യചിത്രത്തിനുശേഷം  ഡയമണ്ട‌് നെക്ലേസ‌് എന്ന ഫഹദ‌് ചിത്രം മാത്രമാണ‌് ഗൗതമിക്ക‌് പിന്നെ ഓർക്കാൻതക്ക ഒന്നായി മാറിയത‌്. ചാപ‌്റ്റേഴ‌്സ‌്, കൂതറ, ക്യാമ്പസ‌് ഡയറീസ‌് എന്നീ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും ചിത്രങ്ങൾ വിജയമായില്ല. ഇതിനിടെ ആദ്യചിത്രത്തിന്റെ സംവിധായകനെ തന്നെ ഗൗതമിനായർ  വിവാഹവും കഴിച്ചു.  

വർഷങ്ങൾക്കിപ്പുറം ഗൗതമി വീണ്ടുമെത്തുന്നത‌് പക്ഷെ, അഭിനേതാവായല്ല. സംവിധായികയായാണ‌്. ഭർത്താവ്‌ ശ്രീനാഥ്‌ രാജേന്ദ്രന്റെ പാതയിലാണ്‌ ഇനി ഗൗതമി. വൃത്തം എന്നു പേരിട്ട ചിത്രത്തിൽ തന്റെ ആദ്യ ചിത്രത്തിലെ സഹനായകൻ സണ്ണിവെയ‌്ൻ ആണ‌് നായകൻ. വിമാനത്തിലെ നായിക ദുർഗകൃഷ‌്ണയാണ‌് സണ്ണിക്ക‌് ജോടിയാകുന്നത‌്. നിവിൻപോളിയും  മുഖ്യ വേഷത്തിലുണ്ട‌്. മറ്റൊരു നായികകൂടി വ്രതത്തിലുണ്ട‌്, ജുമാന ഖാൻ.  കെ എസ‌് അരവിന്ദ‌്, ഡാനിയൽ സായൂജ‌് നായർ എന്നിവർ ചേർന്നാണ‌് തിരക്കഥ. അനൂപ‌് മേനോൻ, ഷംന കാസിം, സൈജു കുറുപ്പ‌്, ശ്രീനിവാസൻ, അജു വർഗീസ‌് എന്നിങ്ങനെ താരനിരയുമുണ്ട‌്. ഷൂട്ടിങ്്‌ തിരുവനന്തപുരത്തും മറ്റുമായി പുരോഗമിക്കുന്നു. മാർച്ചിൽ മിക്കവാറും റിലീസാകും.

സംവിധായിക മാത്രമല്ല, ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നതും സ‌്ത്രീകളാണ‌് എന്ന പ്രത്യേകതയുമുണ്ട‌്. നിരവ‌് ഷായുടെ സഹായിയായിരുന്ന ശരണ്യ ചന്ദർ ആണ‌് ക്യാമറ കൈകാര്യംചെയ്യുന്നത‌്. നേഹ എസ‌് നായർ ആണ‌് സംഗീതം. അശ്വിനി കാലെയാണ‌് കലാസംവിധാനം.

സംസ്ഥാന അവാർഡ‌് ജേതാവ‌് കൂടിയായ സ്‌റ്റെഫി സേവ്യർ ആണ‌് വസ‌്ത്രാലങ്കാരം. ട്രിവാൻഡ്രം ടാക്കീസിനുവേണ്ടി ഒളീവിയ സൈറ റൈജു ആണ‌് നിർമാണം.


പ്രധാന വാർത്തകൾ
 Top