26 March Tuesday

"എനിക്ക് മുമ്പേ പ്രദീപ് ആദ്യചിത്രം സംവിധാനം ചെയ്തു'; "സ്വര്‍ണ മത്സ്യങ്ങള്‍" സിനിമയുടെ ടീസര്‍ പുറത്ത് വിട്ട‌് പൃഥ്വിരാജ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019

കൊച്ചി> ടെലിവിഷന്‍ അവതാകരൻ ജി എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന "സ്വര്‍ണ മത്സ്യങ്ങള്‍" സിനിമയുടെ ടീസര്‍ പുറത്ത് വിട്ടു. പൃഥ്വിരാജാണ‌് തന്റെ ഫേസ‌്ബുക്ക‌് പേജുവഴി ടീസര്‍ പുറത്ത് വിട്ടത‌്. സ്‌കൂള്‍ കാലഘട്ടത്തില്‍ ജി എസ് പ്രദീപും താനും ചേർന്ന‌് ഒരുക്കിയ "അവൻ ദേവദത്തൻ' എന്ന നാടകത്തിന്റെ അനുഭവം പങ്കുവെച്ചാണ‌് പൃഥ്വിരാജ് ടിസർ  പുറത്ത് വിട്ടത‌്. ജി എസ് പ്രദീപ‌്  എഴുതിയ നാടകം സംവിധാനം ചെയ്തത‌് പൃഥ്വിരാജാണ‌്.

ആദ്യം ആര‌് സിനിമ സംവിധാനം ചെയ്യുമെന്ന കാര്യത്തിൽ  പ്രദീപ‌് തന്നെ കടത്തിവെട്ടിയെന്ന‌ും പൃഥ്വിരാജ് ഫേസ‌്ബുക്ക‌ിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം
 

 


പ്രധാന വാർത്തകൾ
 Top