20 February Wednesday

സേനാപതിയുമായി വീണ്ടും ശങ്കർ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019

കമൽ ആരാധകർക്ക‌് ശങ്കറിന്റെ പൊങ്കൽ സമ്മാനം. 22 വർഷത്തിനുശേഷം കമൽ ഹസന്റെ സൂപ്പർഹിറ്റ‌് ചിത്രം ഇന്ത്യൻ 2ാം ഭാഗം ഒരുക്കുകയാണ‌് ശങ്കർ.  ചിത്രത്തിന്റെ ആദ്യ ലുക് പോസ്റ്റർ സംവിധായകൻ ഫേസ‌്ബുക്കിലൂടെ പുറത്തുവിട്ടു. 

ജനുവരി 18 മുതൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ലൈക പ്രൊഡക്ഷൻസാണ‌്. അനിരുദ്ധ‌് സംഗീതവും രവിവർമൻ ഛായാഗ്രാഹണവും നിർവഹിക്കും. എഴുത്തുകാരൻ ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണകുമാർ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

1996 ലാണ‌് കമലഹാസൻ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ഇന്ത്യൻ  ഇറങ്ങുന്നത‌്.  കമലഹാസന് മികച്ച നടനുള്ള ദേശീയ അവാർഡ്, മികച്ച സിനിമയ്ക്കുള്ള തമിഴ്നാട് ഗവൺമെന്റ് പുരസ്കാരം (മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ്) എന്നിവ ചിത്രം സ്വന്തമാക്കിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top