14 December Saturday

‘‘വാപ്പച്ചിയുടെ സിനിമകള്‍ പിന്തുടരാനില്ല’’

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

ഏഴു വർഷംകൊണ്ട് മലയാള സിനിമയുടെ അതിരുകൾ താണ്ടി ബോളിവുഡിൽവരെ സാന്നിധ്യമുറപ്പിച്ച നടനാണ് ദുൽഖർ സൽമാൻ. സിനിമാ തെരഞ്ഞെടുപ്പുകളിൽ തന്റേതായ െശെലി പിന്തുടരുന്ന നടന്റെ പുതിയ പ്രഖ്യാപനം സിനിമാ പ്രേക്ഷകരെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്‌.
മൂന്നു കാര്യം സിനിമയിൽ ഒരിക്കലും ചെയ്യില്ലെന്ന്‌ യുവതാരം പറഞ്ഞു. അതിൽ തന്നെ എല്ലാവരും ഞെട്ടിയത് പിതാവും നടനുമായ മമ്മൂട്ടിയുടെ സിനിമകളെ പിന്തുടരാനില്ലെന്ന തുറന്നുപറച്ചിലാണ്‌. മമ്മൂട്ടിയുടെ സിനിമകളുടെ ആദ്യഭാ​ഗത്തിലോ തുടർഭാ​ഗത്തിലോ അഭിനയിക്കില്ല. സിനിമകളുടെ റീമേക്ക് ഒരുക്കാനും ആ​ഗ്രഹമില്ല–-സിനിമാ തെരഞ്ഞെടുപ്പുകളിലെ പ്രധാന തീരുമാനങ്ങളെക്കുറിച്ച്‌ സിനിമാ നിരൂപകൻ രാജീവ് മസ്താനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
പിതാവിന്റെ സിനിമകളുമായി ബന്ധപ്പെട്ട കാഴ്ചപ്പാടിനു പുറമെ റീമേക്കിൽ അഭിനയിക്കാൻ താൽപ്പര്യമില്ലെന്നും ദുൽഖർ പറഞ്ഞു. ഓരോ സ്ഥലത്തെ സംസ്കാരവും െശെലിയുമെല്ലാം മാറും. അതിനാൽ  ഒരു ഭാഷയിൽ ഒരുക്കുന്ന സിനിമ മറ്റൊരു ഭാഷയിൽ ചെയ്യുന്നത് ​ഗുണകരമല്ല. അതുപോലെ ഒന്നിലധികം ഭാഷയിൽ ഒരുക്കുന്ന സിനിമയിൽ ഭാഗമാകില്ല.​ ഈ തീരുമാനങ്ങളുടെ പേരിൽ അടുത്ത സുഹൃത്തുക്കൾ, കുടുംബസുഹൃത്തുകൾ, വലിയ സംവിധായകർ എന്നിവരുമായി തർക്കിക്കേണ്ടിവന്നിട്ടുണ്ടെന്നും താരം പറ‍ഞ്ഞു. മറ്റു ഭാഷകളിൽ അഭിനയിക്കുന്നതിലും ഇഷ്ടം മലയാളമാണ്. ഇപ്പോൾ കിട്ടുന്ന എല്ലാ അവസരവും മലയാള സിനിമ കാരണം കിട്ടിയതാണെന്നും ദുൽഖർ പറഞ്ഞു.

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനംചെയ്യുന്ന കുറുപ്പാണ് പുറത്തിറങ്ങാനുള്ള ചിത്രം. ദുൽഖറിന്റെ അരങ്ങേറ്റ ചിത്രം സെക്കൻഡ്‌ ഷോയുടെ സംവിധായകനും ശ്രീനാഥായിരുന്നു. ബോളിവുഡ് ചിത്രം സോയ ഫാക്ടറാണ് അവസാനം തിയറ്ററിൽ എത്തിയ ചിത്രം.


പ്രധാന വാർത്തകൾ
 Top