12 December Thursday

സലാറിന്റെ പോസ്റ്റർ പങ്കുവച്ച് ഡോൺ ലീ; ആവേശത്തിൽ ആരാധകർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള കൊറിയൻ- അമേരിക്കൻ താരമാണ് ഡോൺ ലീ എന്നറിയപ്പെടുന്ന മാ ഡോങ്-സിയോക്ക്. കൊറിയൻ ലാലേട്ടൻ എന്ന് മലയാളി ആരാധകർ വിളിക്കുന്ന ഡോൺ ലീയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രഭാസ്- പ്രശാന്ത് നീൽ ചിത്രം സലാറിന്റെ രണ്ടാം ഭാ​ഗത്തിന്റെ പോസ്റ്ററാണ് താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. ചിത്രത്തിന് ആശംസയറിയിച്ചുകൊണ്ടുള്ള ഡോൺ ലീയുടെ സ്റ്റോറി നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി.

ഇതോടെ ചിത്രത്തിൽ ഡോൺ ലീയും പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്തുവരുന്നത്. ദേശീയ മാധ്യമങ്ങളടക്കം ഡോൺ ലീ തെലു​ഗിലൂടെ ഇന്ത്യൻ സിനിമയിലേക്ക് രം​ഗപ്രവേശം ചെയ്യുന്നതിനെപ്പറ്റി റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുമ്പ് സന്ദീപ് റെഡ്ഡി വം​ഗയുടെ സ്പിരിറ്റിൽ ഡോൺ ലീ വില്ലനായെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ നിരവധി ഫാൻ മെയ്ഡ്  പോസ്റ്ററുകളും വീഡിയോകളും പുറത്തുവന്നിരുന്നു. മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാനിലും ഡോൺ ലീ എത്തുമെന്ന് അഭ്യൂ​ഹങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഡോൺ ലീ തന്നെ ഒരു ഇന്ത്യൻ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറി നിറയെ പ്രഭാസ് ആരാധകരുടെ ആവേശമാണ്.

ട്രെയിൻ ടു ബുസാൻ, അൺസ്റ്റോപ്പബിൾ, ദ ​ഗ്യാങ്സ്റ്റർ ​ഗ കോപ് ദ ഡെവിൾ, എറ്റേണൽസ് എന്നിവ ഡോൺ ലീയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top