18 June Tuesday

"ദ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീർ''; ധനുഷിന്റെ ആദ്യ ഇൻറ്റർനാഷണൽ ചിത്രം ജൂൺ 21ന്

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

ധനുഷിന്റെ ആദ്യ ഇൻറ്റർനാഷണൽ ചിത്രം "ദ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീർ' ഇന്ത്യയിൽ ജൂൺ 21ന് റിലീസ് ചെയ്യും.

കനേഡിയന്‍ സംവിധായകന്‍ കെന്‍ സ്‌കോട്ട് ഒരുക്കിയ ഹോളിവുഡ് ചിത്രത്തില്‍ നായക കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. 'ദ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍' എന്ന ചിത്രത്തില്‍ മുംബൈയില്‍ നിന്നുള്ള യുവാവായാണ് ധനുഷ്. ധനുഷിന്റെ ഡാന്‍സ് നമ്പറുകളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്ന് സംവിധായകന്‍ പറയുന്നു.

ഫ്രഞ്ച് -ഇംഗ്ലീഷ് ചിത്രമായ ദ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീറിന് നേരത്തെ ഫ്രാന്‍സിലെ പാരീസിൽ വൻ സ്വീകരണമാണ്‌ ലഭിച്ചത്‌.

പ്രധാന വാർത്തകൾ
 Top