24 May Friday

പ്രായമോ അതൊെക്കയെന്ത്‌ ; ദാദാ 87 ലെ ഗാനരംഗം യൂട്യൂബിൽ വൻ ഹിറ്റ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 27, 2019

പ്രണയം, ഒരു ചെറു പുഞ്ചിരി,  തീർഥാടനം തുടങ്ങി, വാർധക്യ കാലത്തെ പ്രണയത്തെപ്പറ്റി മലയാളികൾക്ക‌് ഓർത്ത‌ിരിക്കാൻ ഒരു പിടി സിനിമകളുണ്ട‌്. എന്നാൽ നവമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത‌് ഇതേ പ്രമേയത്തിൽ തമിഴിൽ പുറത്തിറങ്ങിയ ഒരു ഗാനമാണ‌്. വിജയ‌് ശ്രീ സംവിധാനം ചെയ്ത‌് കമലഹാസന്റെ സഹോദരൻ ചാരുഹാസനും നടി മേനകയുടെ അമ്മ സരോജം, ജനകരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന  ചിത്രമായ ‘ദാദാ 87’ ലെ ഗാനരംഗമാണ‌് ഇറങ്ങിക്കഴിഞ്ഞ‌് മണിക്കൂറുകൾക്കുള്ളിൽ പ്രേക്ഷകർ  ഏറ്റെടുത്തത‌്. ഇപ്പോൾ മാത്രം ഗാനം78000 ലേറെ തവണയാണ‌് യുട്യൂബിൽ ആളുകൾ കണ്ടു. 

ആദ്യരാത്രിയിൽ കണ്ടുമുട്ടുന്ന,  വൃദ്ധമിഥുനങ്ങളുടെ പ്രണയരംഗമാണ‌് ഗാനത്തിൽ ആവിഷ‌്കരിച്ചിരിക്കുന്നത‌്. 1992 ൽ പുറത്തിറങ്ങിയ കമലഹാസൻ ചിത്രമായ തേവർ മകനിലെ സൂപ്പർ ഹിറ്റ‌് ഗാനമായ ‘ഇഞ്ചി ഇടുപ്പഴകി...’ എന്ന പാട്ടാണ‌് ഗാനരംഗത്തോടൊപ്പം പിന്നണിയിൽ ഉള്ളത‌്. പ്രണയത്തിൽ പ്രായം ഒരു വിഷയമല്ലെന്ന‌് തെ‌ളിയിക്കുകയാണിവിടെ.  ജരാനരകൾ ബാധിച്ചാലും ആരെയും ആസൂയപ്പെടുത്തുന്ന തരത്തിൽ രണ്ട‌് പേർക്ക‌് പ്രണയിക്കാൻ സാധിക്കുമെന്ന‌് ഗാനം തെളിയിക്കുന്നു. 

1988 ൽ പുറത്തിറങ്ങിയ കമലഹാസന്റെ ‘സത്യ’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ‌്  ദാദാ 87 എന്നാണ‌് വാർത്ത. മുഴുനീള ഗ്യാങ‌്സ്റ്റർ ചിത്രമാണിത‌്. മാർച്ച‌് ഒന്നിന‌് തീയറ്ററുകളിൽ എത്തും. കാലൈ സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുകളും നേരത്തെ തന്നെ ചർച്ചയായതാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top