09 October Wednesday

'ദേവര' മൂന്ന് ദിവസം കൊണ്ട് നേടിയത് 304 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ഹൈദരാബാദ് > ജൂനിയർ എൻടിആറിന്റെ ദേവര മൂന്ന് ദിവസം കൊണ്ട് നേടിയത് 304 കോടി. സിനിമയുടെ നിർമാതാക്കാളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂനിയര്‍ എൻടിആറും കൊരട്ടാല ശിവയും ഒന്നിച്ച ചിത്രത്തിന്‍റെ ഓപ്പണിങ് കളക്ഷൻ 172 കോടിയായിരുന്നു.

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് മാത്രം 87.69 കോടി നേടി. മറ്റു ഭാഷകളിലും ശ്രദ്ധേയമായ കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നുണ്ട്. ദേവരക്ക് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഹൈ വോൾട്ടേജ് ആക്ഷനും, കടലിലെ ഏറ്റുമുട്ടലുകളും, മാസ് രംഗങ്ങളും ഏറെ ചർച്ചയാകുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top