26 April Friday

കുറഞ്ഞ കാശിന്‌ വേറെ ആളെ നോക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

ബോളിവുഡിൽ പ്രതിഫലത്തുകയെ സംബന്ധിച്ച‌്  നിലനിൽക്കുന്ന ലിംഗവിവേചനത്തിനെതിരെ ആഞ്ഞടിച്ച‌് ദീപിക പദുക്കോൺ.  ബോക്സ‌് ഓഫീസിൽ അടുത്തകാലയളവിൽ പരാജയം മാത്രം സമ്മാനിച്ച നടന‌് തന്നേക്കാൾ കൂടുതൽ പ്രതിഫലം കൊടുക്കുന്നത‌ിനാൽ, ആ സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന‌്  അവർ വ്യക്തമാക്കി. മുംബൈയിൽ പുസ‌്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

തിരക്കഥ കേട്ടിട്ട‌് ഇഷ്ടമായപ്പോൾ സംവിധായകനോട‌് പ്രതിഫലത്തുക പറഞ്ഞു. നായകന‌് കൂടുതൽ പണം നൽകുന്നതിനാൽ അത്രയും പണം നൽകാനാകില്ലെന്ന‌് അയാൾ അറിയിച്ചു. ഞാൻ ആവശ്യപ്പെട്ട‌ത‌് തികച്ചും ന്യായമായ കാര്യമാണ‌്. എനിക്കുറപ്പുണ്ട‌് എന്റെ സിനിമകൾ ആ നടന്റെ സിനിമകളേക്കാൾ കലക‌്ഷൻ നേടിയിട്ടുണ്ടെന്ന‌്. എന്നാൽ, അതേ പ്രതിഫലത്തുക ആവശ്യപ്പെടുമ്പോൾ അവർ തരാൻ കൂട്ടാക്കാത്തതിൽ എന്ത‌് ന്യായമുണ്ടെന്ന‌് മനസ്സിലാകുന്നില്ല.
ഇന്നത്തെ  കാലത്ത‌് സിനിമയിൽ അവസരങ്ങൾ കുറവല്ലെന്നും സിനിമയിൽ സ്ത്രീകളെ അവതരിപ്പിക്കുന്ന രീതി മാറിയിട്ടുണ്ടെങ്കിലും  പ്രതിഫലത്തിന്റെ കാര്യത്തിൽ ഈ പുരോഗമനം വന്നിട്ടില്ല. പലപ്പോഴും സഹതാരത്തിന്റെ അത്രയും അധ്വാനം സ്ത്രീകൾ എടുത്താലും അവർ അംഗീകരിക്കപ്പെടില്ല. തന്റെ കൂടെ അഭിനയിക്കുന്ന നടന്മരേക്കാൾ പ്രതിഫലം വാങ്ങാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത‌് കഠിനാധ്വാനംകൊണ്ട‌ാണ‌്. ‘‘ഇപ്പോൾ സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യാൻ സംവിധായകർ മുന്നോട്ട‌് വരുന്നുണ്ട‌്. ഇതുതന്നെ വലിയ അംഗീകാരമാണ‌്–- അവർ തുടരുന്നു.

ആസിഡ‌് ആക്രമണത്തിൽ  നിന്ന‌് രക്ഷപ്പെട്ട ലക്ഷ‌്മി അഗർവാളിന്റെ ജീവിതത്തെ ആസ‌്പദമാക്കി മേഘ‌്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ചപക്ക‌്’ ആണ‌് അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന ദീപികയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ നിർമാവണവും ദീപികയാണ‌്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ആദ്യത്തെ അഞ്ച‌് സെലിബ്രിറ്റികളിൽ ഒരാളാണ‌് ദീപിക


പ്രധാന വാർത്തകൾ
 Top