05 December Thursday

ക്രിക്കറ്റ് താരം യുവരാജ് സിംഗിന്‍റെ ജീവിതം സിനിമയാകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

ഡൽഹി > ഇന്ത്യന്‍ ക്രിക്കറ്റിലെ താരം യുവരാജ് സിംഗിന്‍റെ ജീവിതം സിനിമയാകുന്നു. ടി-സീരീസിലെ ഭൂഷൺ കുമാറും 200 നോട്ട് ഔട്ട് സിനിമയുടെ രവി ഭാഗ്ചന്ദ്കയുമാണ് സിനിമ നിർമിക്കുന്നത്. ബയോപിക്കിൻ്റെ സംവിധായകനെയും അഭിനേതാക്കളെയും തീരുമാനിച്ചിട്ടില്ല.

ഭൂഷൺ കുമാർ യുവരാജിന്‍റെ ബയോപിക് വാര്‍ത്ത സ്ഥിരീകരിച്ചു. യുവരാജ് സിങ്ങിൻ്റെ ജീവിതം  പ്രചോദിപ്പിക്കുന്ന കഥയാണ്. ക്രിക്കറ്ററിൽ നിന്ന് ക്രിക്കറ്റ് ഹീറോയിലേക്കുള്ള യുവരാജിന്റെ യാത്രയും യഥാർത്ഥ ജീവിതത്തിൽ നായകനിലേക്കുള്ള യാത്രയും  പ്രചോദനകരമാണ്. പറയേണ്ടതും കേൾക്കേണ്ടതുമായ കഥ ബിഗ് സ്‌ക്രീനിലൂടെ കൊണ്ടുവരുന്നതിൽ ആവേശത്തിലാണെന്നും ഭൂഷന്‍ കുമാര്‍ അറിയിച്ചു.

പതിമൂന്നാം വയസ്സിൽ പഞ്ചാബിൻ്റെ അണ്ടർ 16 ക്രിക്കറ്റ് ടീമിൽ കളിച്ചാണ് യുവരാജ് സിംഗ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2007ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിൻ്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ ആറ് സിക്‌സറുകൾ പറത്തി യുവരാജ് ചരിത്രമെഴുതി. 2011 ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയപ്പോള്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് യുവരാജ് സിം​ഗ് കരസ്ഥമാക്കി. ക്യാന്‍സറിനോട് പൊരുതി കളിക്കളത്തിലേക്ക് തിരിച്ചുവന്നു യുവരാജ് സിം​ഗ്. 2019ലാണ് യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. വെല്ലുവിളികളെ അതിജീവിക്കാൻ സിനിമ മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്ന് യുവരാജ് സിംഗ് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top