02 June Tuesday

കോവിഡ് 19 പ്രമേയമാക്കി ലോകത്തെ ആദ്യത്തെ സിനിമ മലയാളി സംവിധായകൻ തുളു ഭാഷയിൽ സംവിധാനം ചെയ്യുന്നു.

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020

സന്തോഷ് മാട / നവീൻ ഡി പഡിൽ

ലോക സിനിമയെ അപേക്ഷിച്ചു വളരെ ചെറിയ സ്ഥാനമാണ് തുളു സിനിമകുള്ളത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലയിലും മാത്രമാണ് തുളു സംസാരിക്കുന്ന ആളുകൾ ഉള്ളത്.  ചുരുക്കം തുളു സിനിമകൾ മാത്രമാണ് അവാർഡുകൾ നേടി ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. അങ്ങനെയൊരു ചലച്ചിത്ര ലോകത്തിൽ നിന്ന് വളരെ വത്യസ്തവും കാലിക പ്രസക്തിയുള്ള ഒരു  സിനിമ വരുന്നു.  സിനിമയുടെ പേര് ജിറ്റികെ THE LIGHT OF HOPE (JEETIKE) എന്നാണ്. (പന്തം എന്നാണ് മലയാളം അർഥം). 
  
തുളു സൂപ്പർ താരവും നല്ല നടനുള്ള കർണാടക സ്റ്റേറ്റ് അവാർഡ് ജേതാവും മംഗലാപുരം സ്വദേശിയുമായ  നവീൻ ഡി പഡിൽ ആണ് നായകൻ. തുളു നാടക നടനായിരുന്ന  നവീൻ ഡി പഡിൽ സിനിമ അഭിനയം തുടങ്ങിയത്   അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മമ്മുട്ടി നായകനായ  വിധേയൻ എന്ന സിനിമയിലൂടെയാണ്. പിന്നീട് നിരവധി തുളു കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  കന്നഡ സംവിധായകൻ സംവിധാനം ചെയ്ത മമ്മുട്ടിയുടെ ശിക്കാരി എന്ന സിനിമയിലും നവീൻ അഭിനയിച്ചിട്ടുണ്ട്.
 
സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയ മലയാളിയായ സന്തോഷ് മാട തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. മലയാളത്തിലെ പ്രസക്ത ഗാനരചയിതാവായ ശ്രീ കൈതപ്രത്തിന്റെ അനന്തരവനായ സന്തോഷ് മാട  മലയാളത്തിലെ പ്രമുഖ  സംവിധായകരായ ശ്രീ ജയരാജിന്റെയും കമലിന്റെയും റോഷൻ ആൻഡ്രെസിന്റെയും കൂടെ പ്രവർത്തിച്ചിട്ടുണ്ട്. മമ്മുട്ടി അഭിനയിച്ച ശിക്കാരി എന്ന ചിത്രത്തിന്റെ സംഭാഷണം എഴുതിയതും സന്തോഷ് ആണ്. 'ജിറ്റിക്കെ 'യുടെ സംഭാഷണം ഒരുക്കുന്നത് തുളുവിലെ പ്രസക്ത എഴുത്തുകാരനും കവിയുമായ ശ്രീ ശശിരാജ് കാവൂരാണ്. ഭയാനകം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ നിഖിൽ എസ്  പ്രവീൺ കാമറയും സംഗീതം ദീപാങ്കുരനും നിർവ്വഹിക്കുന്നു.
 
ദേശി ഫ്ലിക്സ് ന്റെ ബാനറിൽ സ്വേതാ കാർത്തിക്കാണ് നിർമിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം മംഗലാപുരത്തും പരിസരങ്ങളിലുമായി ഷൂട്ടിംഗ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.

പ്രധാന വാർത്തകൾ
 Top