03 October Monday

സിനമയ്‌ക്കായി ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന പദയാത്ര

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി സിനിമയുടെ പ്രചാരണത്തിനായി സംസ്ഥാനമാകെ പദയാത്ര നടത്തുന്നു. കന്നടയിലെ പ്രമുഖ താരമായ നാഗ ശൗര്യയുടെ പുതിയ ചിത്രമാണ് കൃഷ്ണ വൃന്ദ വിഹാരി. ഈ മാസം 23നാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് നായകന്‍ നാഗ ശൗര്യയുടെ നേതൃത്വത്തില്‍ തിരുപ്പതി മുതല്‍ വിശാഖപട്ടണം വരെയുള്ള 7 ദിവസത്തെ പദ യാത്രയ്ക്ക് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.

ആന്ധ്രാപ്രദേശില്‍ സംസ്ഥാന വ്യാപകമായി പദയാത്ര നടത്തിയാണ് സിനിമയുടെ പ്രചാരണത്തിന് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.  തിരുപ്പതിയില്‍ പദയാത്രക്ക് തുടക്കമായി

ഐരാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഉഷ മുല്‍പുരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷെര്‍ലി സെറ്റിയയാണ് നായിക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top