17 August Saturday

ജോജുവും നിമിഷ സജയനും ഒന്നിക്കുന്ന 'ചോല' ടീസർ ഇറങ്ങി; വീഡിയോ

വെബ് ഡെസ്‌ക്‌Updated: Friday Mar 1, 2019

ജോജു ജോർജ്ജിനും നിമിഷ സജയനും സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തതിൽ ഒരു ചിത്രമായ "ചോല' യുടെ ടീസർ പുറത്തിറങ്ങി. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്‌ത ചിത്രം ഇതുവരെ തീയേറ്ററിൽ റിലീസ്‌ ചെയ്‌തിരുന്നില്ല.

നിമിഷ സജയനെ മികച്ച നടിയായി തെരഞ്ഞെടുത്തത്‌ 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന സിനിമയും 'ചോല' യും പരിഗണിച്ചാണ്‌. ജോജുവിന്‌ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിച്ചത്‌ 'ജോസഫ്‌' എന്ന സിനിമയും ചോലയും പരിഗണിച്ചാണ്‌.

'ചോല' യിലുടെ മികച്ച സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമർശവും സനൽ കുമാർ ശശിധരനെ തേടിയെത്തിയിരുന്നു.

ജാനു എന്ന 15 വയസ്സുകാരിയുടെ കഥാപാത്രമാണ്‌ നിമിഷ അവതരിപ്പിക്കുന്നത്‌. ജോജു, നിമിഷ എന്നിവർക്ക്‌ പുറമേ പുതുമുഖം അഖിലാണ്‌ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top