25 June Tuesday

കർണനാകാൻ വിക്രം

വെബ് ഡെസ്‌ക്‌Updated: Saturday Feb 9, 2019

ചരിത്രപുരുഷൻമാരുടെ കഥകളാണ‌് മലയാളചലച്ചിത്രലോകത്തിന്റെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത‌്. മാമാങ്കം, കുഞ്ഞാലി മരയ‌്ക്കാർ എന്നിങ്ങനെ പലവിധ കഥകൾ വെള്ളിത്തിരയിലേക്കായി ഒരുങ്ങുന്നുണ്ടെന്നാണറിവ‌്. പലതും ഷൂട്ട‌ിങ‌്  തുടങ്ങിയതുകൊണ്ടും ഉയർന്നുവന്ന തർക്കംകൊണ്ടും ഇതിനകം ശ്രദ്ധേയമായി. ഇത്തവണ തമിഴ‌്സിനിമാ ലോകത്തുനിന്നാണ‌് ഒരു ചരിത്രസിനിമ പിറക്കുന്നതിന്റെ പുതിയ വാർത്തകൾ. സംവിധാനംചെയ്യുന്നത‌് പക്ഷേ  മലയാളിയാണ‌്–- ആർ എസ‌് വിമൽ. അതേ, എന്നുനിന്റെ മൊയ‌്തീൻ എന്ന കന്നി ചിത്രംകൊണ്ട‌് പ്രേക്ഷകരെ കൈയിലെടുത്ത സംവിധായകൻതന്നെ. പക്ഷെ, ഇത്തവണ ഇദ്ദേഹത്തിന്റെ ചരിത്രനായകനാകുന്നത‌് വേറാരുമല്ല, സാക്ഷാൽ വിക്രം ആണ‌്.

അടുത്തിടെ ഇറങ്ങിയ വിക്രംചിത്രങ്ങൾ ഒന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മെഗാഹിറ്റായി മാറിയ "ഐ'ക്കുശേഷം ഇറങ്ങിയ പത്ത‌് എൻട്രതുക്കുള്ളൈ, ഇരുമുഗൻ, സ‌്കെച്ച‌് എന്നിവ വേണ്ടത്ര വിജയം നേടിയിരുന്നില്ല. ഒടുവിലിറങ്ങിയ, സംവിധായകൻ ഹരിയുടെ സ്ഥിരംപാറ്റേൺ സിനിമയായ സാമി സ‌്ക്വയറിനുപോലും ചലനമുണ്ടാക്കാനായില്ല. 

വിമലിന്റെ മഹാവീർ കർണൻ എന്ന ത്രിഭാഷാചിത്രത്തിലേക്കാണ‌് വിക്രംഎത്തുന്നത‌്. ഹിന്ദി, മലയാളം, തമിഴ‌് ഭാഷകളിലായി ഒരുപോലെ ഇറങ്ങാനിരിക്കുന്ന ബിഗ‌് ബജറ്റ‌് ചിത്രത്തിന്റെ നിർമാണം ന്യൂയോർക്ക‌് ആസ്ഥാനമായ പ്രൊഡക്ഷൻഹൗസാണ‌്. 300 കോടിയാണ‌് ചെലവ‌് പ്രതീക്ഷിക്കുന്നത‌്. ചിത്രത്തിനായി ശരീരഭാരം കൂട്ടിയും ആയോധന കലകളും കുതിരസവാരിയും പഠിച്ചും വിക്രം ഒരുങ്ങിക്കഴിഞ്ഞു. ഷൂട്ടിങ‌് ഇപ്പോൾ റാമോജിറാവു ഫിലിംസിറ്റിയിലാണ‌് തുടരുന്നത‌്.

തിരക്കഥയും വിമൽതന്നെയാണ‌്. കർണന്റെ കാഴ‌്ചപ്പാടിൽ മഹാഭാരതത്തെ നോക്കിക്കാണുന്നതാണ‌് സിനിമ. അതുകൊണ്ടുതന്നെ മറ്റ‌് കഥാപാത്രങ്ങളാകാൻ ഇന്ത്യൻസിനിമയിൽനിന്നും ഹോളിവുഡിൽനിന്നും മികച്ച താരനിരയെത്തുമെന്നറിയുന്നു.


പ്രധാന വാർത്തകൾ
 Top