11 August Tuesday

ചിരി സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Friday Jul 24, 2020

ജോസഫും, പി കൃഷ്ണയും ചേർന്ന് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചിരി' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി. ഡ്രീം ബോക്‌സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം,ഹരീഷ് കൃഷ്ണ എന്നിവരാണ് നിർമ്മാണം. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്.

സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്‌നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണു ചിരി എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഷൈൻ ടൊം ചാക്കോയുടെ അനുജൻ ജോ ജോൺ ചാക്കോ, അനീഷ് ഗോപാൽ, കെവിൻ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവി, സുനിൽ സുഗദ, ഹരികൃഷ്ണൻ, രാജേഷ് പറവൂർ, വിശാൽ, ഹരീഷ് പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി എന്നിവ അഭിനയിക്കുന്നു.



ഛായാഗ്രഹണം: ജിൻസ് വിൽസൺ, എഡിറ്റർ: സൂരജ് ഇ എസ്, ഗാനങ്ങൾ: വിനായക് ശശികുമാർ,സന്തോഷ് വർമ്മ,സംഗീതം:ജാസി ഗിഫ്റ്റ്,പ്രിൻസ് ജോർജ്ജ്, കാസ്റ്റിംഗ് ഡയറക്ടർ: അബു വളയംക്കുളം, സംഘട്ടനം : അഷറഫ് ഗുരുക്കൾ, പശ്ചത്തലസംഗീതം:4 മ്യൂസിക്ക്, കല സംവിധാനം: കോയാസ് വസ്ത്രലാങ്കാരം: ഷാജി ചാലക്കുടി , മേയ്ക്കപ്പ്: റഷീദ് അഹമ്മദ്,പ്രൊഡക്ഷൻ കൺട്രൊളർ: ജവേദ് ചെമ്പ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: വിജിത് , പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: സുഹൈൽ

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top