ഹൈദരാബാദ്> ചിരഞ്ജീവി അർബുദ ബാധിതനാണെന്ന വാർത്തയ്ക്കെതിരെ രൂക്ഷവിമർശനവുമായി താരം. താൻ കാൻസർ ബാധിതനല്ലെന്നും തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും ചിരഞ്ജീവി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു നടന്റെ പ്രതികരണം.
അടുത്തിടെ ഒരു കാൻസർ സെന്ററിന്റെ ഉദ്ഘാടനത്തിന് താൻ പോയിരുന്നു. അവിടെ വെച്ച് പറഞ്ഞവാക്കുകളാണ് ഇത്തരം വ്യാജവാർത്തകൾക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..