കൊച്ചി : *രഞ്ജീത്ത് കമല ശങ്കറും, സലില്‍ വി യും ചേർന്നു സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ
ടെക്നോ-ഹൊറർ ചലച്ചിത്രം, ‘ചതുർ മുഖത്തിന്റെ' നിഗൂഢതകൾ നിറയ്ക്കുന്ന ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ നിർമ്മാണം ജിസ്സ് ടോംസ് മൂവീസിന്റെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ്സ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു.
ഏറെ പ്രതീക്ഷകൾ നിറയ്ക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ സിനിമക്ക് അകത്തും പുറത്തുമുള്ള നിരവധി പ്രമുഖർ തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിൽ വഴി പങ്കുവെച്ചു.
ചതുർമുഖത്തിലെ മൂന്നു മുഖങ്ങളായ മഞ്ജു വാര്യർ, സണ്ണി വെയിൻ, അലൻസിയർ എന്നിവരെ കൂടാതെ നാലാമത്തെ മുഖമായ ഒരു സ്മാർട്ട് ഫോണിനെ ചുറ്റിപറ്റിയുള്ള പശ്ചാത്തലം കൗതുകത്തിന് വഴി ഒരുക്കുന്നു. ഇതുവരെ കണ്ട ഹൊറർ ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തത പുലർത്തുന്ന ഒന്നായിരിക്കും ചതുർമുഖമെന്നു ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ത്രില്ലിംഗ് ട്രെയിലറില്‍ നിന്ന് ഉറപ്പിക്കാം. സയന്‍സും ടെക്നോളജിയുമായ് ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നിറയെയുള്ള ട്രെയിലറില്‍ പ്രേക്ഷകര്‍ ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു മഞ്ജു വാര്യരെയാണ് കാണാന്‍ കഴിയുന്നത്.
ത്രസിപ്പിക്കുന്ന സീക്വന്‍സുകളും ഭീതിയുളവാക്കുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമായിരിക്കും സിനിമയെന്ന് സൂചന തരുന്ന അഭിനന്ദ് രാമാനുജത്തിന്റെ വിഷ്വല്‍സും ഡോണ്‍ വിന്‍സന്റിന്റെ പശ്ചത്തലസംഗീതവും ചതുര്മുഖത്തിനായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുന്നു. സിനിമയ്ക്കു വേണ്ടി പ്രത്യേകം ഒരുക്കിയ റിങ്ങ്ടോണും, മായ കൊണ്ട് കാണാകൂടൊരുക്കി എന്ന വീഡിയോ ഗാനവും നേരത്തെ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
മഞ്ജു വാര്യർ, സണ്ണി വെയിൻ, അലൻസിയർ ലോപ്പസ്, നിരഞ്ജന അനൂപ് എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറപ്രവർത്തകരും ചതുർ മുഖത്തിൽ ഉണ്ട്. രചന അഭയകുമാർ കെ, അനിൽ കുര്യൻ.
സെഞ്ച്വറി ഫിലിംസാണ് ചതുർ മുഖത്തിന്റെ വിതരണം നിർവ്വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബിനീഷ് ചന്ദ്രന്, കോ-പ്രൊഡ്യൂസര്‍ - ബിജു ജോർജ്ജ്. അസോസിയേറ്റ് പ്രൊഡ്യൂസേർസ് - സഞ്ജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്ജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ, ക്രീയേറ്റീവ് ഹെഡ് - ജിത്തു അഷ്റഫ്. ലൈൻ പ്രൊഡ്യൂസർസ് - ബിനു ജി നായര്‍, ടോം വർഗീസ്. എഡിറ്റിംഗ് -മനോജ്, സൌണ്ട് മിക്സിംഗ് - വിഷ്ണു ഗോവിന്ദ്, കോസ്റ്റ്യൂംസ് - സമീറ സനീഷ്, മേക്കപ്പ് - രാജേഷ് നെന്മാറ. ആർട്ട് - നിമേഷ് എം താനൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്, ഡിസൈൻസ് - ദിലീപ് ദാസ്.
ചിത്രം ഏപ്രിൽ 8ന് നൂതന ദൃശ്യാനുഭവവുമായി തിയ്യറ്ററിൽ എത്തും .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..