22 October Tuesday

ബ്രിട്ടീഷ‌് നടൻ ആൽബർട് ഫിന്നി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 8, 2019

ലണ്ടൻ> ബ്രിട്ടീഷ‌് സിനിമ നടൻ ആൽബർട് ഫിന്നി (82) അന്തരിച്ചു‌. വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെയാണ‌് അന്ത്യം. 1963ൽ പുറത്തിറങ്ങിയ ടോം ജോൺസ‌് എന്ന സിനിമയിലൂടെയാണ‌് അദ്ദേഹം ശ്രദ്ധേയനാകുന്നത‌്.

മർഡർ ഓൺ ദി ഓറിയന്റ‌് എക‌്സ‌്പ്രസ‌്, ദി ഡ്രസർ, എറിൻ ബ്രകോവിച്ച‌്, ജയിംസ‌് ബോണ്ട‌് പരമ്പരയിലെ സ‌്കൈ ഫാൾ തുടങ്ങിയവയാണ‌് ഇദ്ദേഹത്തിന്റെ മറ്റു പ്രധാനപ്പെട്ട സിനിമകൾ. വിൻസ‌്റ്റൺ ചർച്ചിൽ, പോപ‌് ജോൺ പോൾ II‌ തുടങ്ങിയവരായി ആൽബർട് ഫിന്നി വേഷമിട്ടിട്ടുണ്ട‌്. അഞ്ചു തവണ ഓസ‌്കർ നാമനിർദേശം ലഭിച്ചിട്ടും ഒരിക്കൽ പോലും അദ്ദേഹം പുരസ‌്കാര വിതരണ ചടങ്ങിൽ പങ്കെടുത്തിട്ടില്ല. മൂന്നു തവണ ഗോൾഡൻ ഗ്ലോബ‌് പുരസ‌്കാരം നേടി.


പ്രധാന വാർത്തകൾ
 Top