ബോഗയ്‌ൻവില്ല ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന അമൽ നീരദ് ചിത്രം ബോഗയ്‌ൻവില്ല ഒടിടി റിലീസിന്. ഡിസംബർ 13 ന് ഓടിടിയിലെത്തുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും കാണാനാകും. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന്റെ ഓടിടി സ്ട്രീമിങ്ങ് സോണി ലിവാണ്.
ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന നോവലിനെ ചലച്ചിത്രരൂപമാക്കിയതാണ് ബോഗെയ്ൻവില്ല. ചിത്രത്തിന്റെ രചന ലാജോ ജോസും അമൽ നീരദും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. അടിമുടി ദുരൂഹത നിഴലിക്കുന്ന കഥയും ദൃശ്യങ്ങളും 11 വർഷങ്ങൾക്ക് ശേഷമുള്ള ജ്യോതിർമയിയുടെ തകർപ്പൻ മടങ്ങിവരവുമാണ് ചിത്രത്തെ തിയേറ്ററുകളിൽ ശ്രദ്ധേയമാക്കിയത്. ഒപ്പം കുഞ്ചാക്കോ ബോബന്റെയും ഫഹദിന്റെയും മികവുറ്റ പ്രകടനങ്ങളും. ഷറഫുധദ്ദീൻ, ഫഹദ് ഫാസിൽ, ശ്രിന്ദ, വീണ നന്ദകുമാർ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൻ്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനാണ്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെയും ഉദയ പിക്ചേഴ്‌സിന്റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീതം.
0 comments