കൊച്ചി> സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന പുതിയ ചിത്രം ബൈനറിയുടെ ഒഫീഷ്യല്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. ആര് സി ഗ്രൂപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ.ജാസിക് അലിയാണ് ബൈനറിയുടെ സംവിധായകന്. മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബര്‍ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘര്‍ഷഭരിതമായ ഒരു യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം. കുറ്റാന്വേഷണ സ്വഭാവത്തിലുള്ള ഈ ചിത്രം കുടുംബപ്രേക്ഷകരെയും രസിപ്പിക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്. താമസിയാതെ ബൈനറി പ്രേക്ഷകരിലേക്കെത്തും.
അഭിനേതാക്കള്‍-ജോയി മാത്യു, സിജോയ് വര്‍ഗ്ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോന്, നവാസ് വള്ളിക്കുന്ന് ലെവിന്‍, നിര്‍മ്മല്‍ പാലാഴി, കിരണ്‍രാജ്, ബാനര്‍-ആര് സി ഗ്രൂപ്പ് പ്രൊഡക്ഷന്‍സ്, സംവിധാനം- ഡോ.ജാസിക് അലി, നിര്‍മ്മാണം- മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട്, തിരക്കഥ- ജ്യോതിഷ് നാരായണന്, ബിനോയ് പി എം, സംഭാഷണം- രഘു ചാലിയാര്‍, ക്യാമറ-സജീഷ് രാജ്, രാഗേഷ് ചെലിയ, സെക്കന്റ് ഷെഡ്യൂള്‍ ക്യാമറ- ഹുസൈന് അബ്ദുള്‍ ഷുക്കൂര്‍, ക്രിയേറ്റീവ് ഡയറക്ടര്‍- കൃഷ്ണജിത്ത് എസ് വിജയന്, സംഗീതം-എം കെ അര്ജ്ജുനന്, സംഗീത സംവിധായകന്- (ഗാനങ്ങൾ, ആന്റ് ബി ജി എം, പ്രൊജക്റ്റ് ഡിസൈനര്‍)-രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റര്‍- അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി, നജു ലീലാധര്‍, പി സി മുരളീധരന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഗിരീഷ് നെല്ലിക്കുന്നുമ്മേല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - പ്രശാന്ത് എന്‍ കാലിക്കട്ട്, സംഘട്ടനം- രാജേഷ് ബ്രൂസ്ലി, മേക്കപ്പ് അനൂപ് സാജു, കോസ്റ്റ്യും - മുരുകന്, പി ആര് ഒ - പി ആര് സുമേരന്‍, ഡിസൈന്‍സ്- മനോജ് ഡിസൈന്‍സ്,
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..