23 July Tuesday

ബിലാൽ പുതിയ കൊച്ചിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019


വാക്കിലും നോക്കിലും മമ്മൂട്ടി എന്ന നടന്റെ അഭിനയവും ഗ്ലാമറും തികവ്‌ പ്രകടിപ്പിച്ച കഥാപാത്രമായിരുന്നു ബിഗ‌്ബിയിലെ ബിലാൽ. കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിഗ‌്ബിയുടെ രണ്ടാംഭാഗമെത്തുമ്പോൾ ബിലാൽ അതുക്കുംമേലെയാകുമെന്നാണ‌് സൂചന.

ടീച്ചറായ വളർത്തമ്മയുടെ മരണത്തോടെ കേരളത്തിൽ എത്തുന്ന ബിലാൽ, സഹോദരന്മാരോടൊപ്പം ടീച്ചറുടെ മരണത്തിന്റെ ചുരുളഴിക്കുന്നതായിരുന്നു ബിഗ‌്ബിയുടെ പ്രമേയം. കഥാകൃത്ത‌് ആർ ഉണ്ണിയുടെ പഞ്ച‌് ഡയലോഗുകൾ പ്രേക്ഷകർ ഏറ്റെടുത്ത സിനിമ.

ആക‌്ഷൻ രംഗങ്ങൾ ഒരുക്കുന്നതിലെ  അമൽ നീരദിന്റെ മികവുമായപ്പോൾ  സിനിമ ഗംഭീരമായി. ബിലാലിന്റെ രണ്ടാം വരവുണ്ടാകുമെന്ന‌് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും  ഒരുചാനലിന‌് നൽകിയ അഭിമുഖത്തിൽ ബിലാൽ വരാൻ പോകുന്നുവെന്ന് മമ്മൂട്ടിയും സ്ഥിരീകരിച്ചതോടെ ആരാധകരും ആവേശത്തിലായി. മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷായ സിനിമകളുടെ പട്ടികയെടുക്കുമ്പോൾ അതിൽ ഒന്നാമനായി ബിഗ്ബിയും നായകൻ ബിലാൽ ജോൺ കുരിശിങ്കലുമുണ്ടാവും. ബിലാലിന്റെ തിരക്കഥയ്ക്ക് അന്തിമരൂപമായെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടയിൽ ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിൽ ഫഹദ് ഫാസിലും കാതറിൻ തെരേസയും എത്തുമെന്നും റിപ്പോർട്ടുണ്ടായി.

എന്നാൽ, ഇതേക്കുറിച്ച‌് സംവിധായകൻ അമൽ നീരദ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.ബിഗ്ബിക്ക് ശേഷമുള്ള കഥയായിരിക്കും ബിലാൽ പറയുക. ബിലാലിന്റെ ആദ്യകാല അധോലോക ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. പ്രായമുള്ള സ്‌റ്റൈലിഷ് ഗെറ്റപ്പിലായിരിക്കും ബിലാലിൽ മമ്മൂട്ടിയെത്തുക എന്നാണ് സൂചന.


പ്രധാന വാർത്തകൾ
 Top