02 December Friday

നിറചിരിയോടെ ഭാവന; ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഫസ്റ്റ് ലുക്ക് പോസ്‌റ്റർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 28, 2022

ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിരിച്ചിരിക്കുന്ന ഭാവനയേയും ഷറഫുദ്ദീനേയുമാണ് പോസ്റ്ററില്‍ കാണുന്നത്. ചിത്രകഥകളിലേതു പോലെ മനോഹരമായ പശ്ചാത്തലത്തിലാണ് ഇരുവരും ഇരിക്കുന്നത്.

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്‌ദുള്‍ഖാദറും, രാജേഷ്‌ കൃഷ്‌ണയുമാണ്‌ നിര്‍മാണം.

അനാര്‍ക്കലി, നാസര്‍, അശോകന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്‌റഫാണ് തിരക്കഥയും ചിത്രസംയോജനവും നിര്‍വഹിക്കുന്നത്. വിവേക് ഭരതനാണ് സംഭാഷണം.

അരുണ്‍ റുഷ്ദി ഛായാഗ്രഹണവും, മിഥുന്‍ ചാലിശ്ശേരി കലാസംവിധാനവും നിര്‍വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ക്രിയേറ്റീവ് ഡയറക്‌ടറും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനും, കിരണ്‍ കേശവുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top