14 October Monday

'ബറോസ് ' ഒക്ടോബർ 3ന് തീയറ്ററിലെത്തും

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

കൊച്ചി > മോഹൻലാൽ സംവിധാനം ചെയ്ത് നായകനായി എത്തുന്ന ഫാന്റസി ചിത്രം ബറോസ് ഒക്ടോബർ 3ന് തീയറ്ററിലെത്തും. നേരത്തെ ഓണം റിലീസായി ചിത്രം എത്തും എന്നാണ് പറഞ്ഞിരുന്നത്. പുതിയ പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം. ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമായി പ്രവാസി മലയാളിയായ എഴുത്തുകാരന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് റിലീസ് നീട്ടിയത്.


ജോര്‍ജ് തുണ്ടിപറമ്പിലാണ് ചിത്രത്തിനെതിരെ നിയമപോരാട്ടവുമായി രംഗത്തെത്തിയത്. ജോര്‍ജിന്റെ മായ എന്ന നോവലുമായി ചിത്രത്തിന് ബന്ധമുണ്ട് എന്നാണ് ആരോപണം. ജിജോ പുന്നൂസ് എഴുതിയ റോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കോപ്പിയടി ആരോപണങ്ങള്‍ ജിജോ പുന്നൂസ് നിഷേധിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top