30 January Monday

'ആയിഷ'യായി മഞ്ജു വാര്യര്‍ ജനുവരിയിലെത്തുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022

മഞ്ജു വാര്യരെ നായികയാക്കി നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത 'ആയിഷ'യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം 2023 ജനുവരി 20 മുതല്‍ പ്രേക്ഷകരിലേക്കെത്തും. മലയാളത്തിലെ ആദ്യ ഇന്തോ-അറബിക് ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.  മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും എത്തുന്നു. നിര്‍മ്മാതാവും 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകനുമായ സക്കറിയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആഷിഫ് കക്കോടിയുടെതാണ് തിരക്കഥ. മാജിക്ക് ഫ്രെയിംസ് ആണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തിക്കുന്നത്.

സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ് ), സറഫീന (നൈജീരിയ) സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

 ബി കെ ഹരിനാരായണന്‍, സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീത പകര്‍ന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് 'സരിഗമ'യാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top