11 October Friday

ഷെയിൻ നി​ഗത്തിന്റെ സിനിമാസെറ്റിൽ ആക്രമണം; പൊലീസ് കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

കോഴിക്കോട്> മലാപ്പറമ്പിൽ സിനിമാസെറ്റിൽ ആക്രമണം. ഷെയിൻ നി​ഗം നായകനായെത്തുന്ന ഹാൽ സിനിമയുടെ സെറ്റിലാണ് ആക്രമണമുണ്ടായത്. സിനിമയു‌ടെ അണിയറപ്രവർത്തകരെ ഒരു സംഘമാളുകളെത്തി ആക്രമിക്കുകയായിരുന്നു. പ്രൊഡക്ഷൻ മാനേജർ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റു. നടക്കാവ് പൊലീസ് കേസെടുത്തു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. സിനിമയ്ക്ക് വേണ്ടിയെടുത്ത ബൈക്കിന്റെ വാടകയെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മലാപ്പറമ്പ് ഇഖ്റ ആശുപത്രിക്ക് സമീപമായിരുന്നു ഷൂട്ടിങ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോ‌ട് കേന്ദ്രീകരിച്ച് സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top