09 December Friday

'അത് ഞാന്‍ തന്നെ ' ; രണ്ടാംഷെഡ്യൂള്‍ റഷ്യയില്‍ 28 ന് തുടങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

ഗൃഹനാഥനും ചന്ദ്രഗിരിക്കും ശേഷം ഗുരുപൂര്‍ണ്ണിമയുടെ ബാനറില്‍ എന്‍.സുചിത്ര നിര്‍മ്മിച്ച് നവാഗതനായ ജയചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന'അത് ഞാന്‍ തന്നെ' യുടെ രണ്ടാം ഷെഡ്യൂള്‍ റഷ്യയില്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 10 വരെ നടക്കും. പുതുമുഖ നായികാനായകന്മാരായ അശ്വിന്‍, കൃഷ്ണപ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള ചിത്രത്തില്‍  ജയചന്ദ്രന്‍, ബാബു അന്നൂര്‍, ഗിരീഷ് കാറമേല്‍, ചിത്ര, ശ്രീജ തുടങ്ങിയവരായിരുന്നു ആദ്യ ഷെഡ്യൂളിലെ അഭിനേതാക്കള്‍.

റഷ്യയില്‍ പൂര്‍ത്തിയാക്കുന്ന രണ്ടാം ഷെഡ്യൂളില്‍ മലയാളത്തിലെ പ്രമുഖതാരങ്ങളുടെ നിരതന്നെയുണ്ട്. മോസ്‌കോ സെന്റ പീറ്റേര്‍സ് ബര്‍ഗ്ഗ് എന്നിവിടങ്ങളില്‍ നടക്കുന്ന ചിത്രത്തില്‍ റഷ്യയിലെ കലാകാരന്‍മാരും പങ്കെടുക്കുന്നുണ്ട്. സുരേഷ് കണ്ണൂര്‍ക്കര, കുമാര്‍, അഷറഫ് അല്‍ക്കോട്ടാസ് എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരായും, ലൈന്‍ പ്രൊഡ്യൂസറായി കമലാക്ഷന്‍ പയ്യന്നൂരും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പിന്നിലുണ്ട്.

 ഛായാഗ്രഹണം ജിസ്ബിന്‍, ഗാനരചന ജിനേഷ് കുമാര്‍ എരമം, സംഗീതം ബിജിപാല്‍,എഡികറ്റര്‍ അഖിലേഷ് മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരിവെഞ്ഞാറമൂട്, കലാസംവിധാനം ബാലകൃഷ്ണന്‍ കൈതപ്രം, ചമയം പട്ടണം ഷാ, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, നിശ്ചല ഛായാഗ്രഹണം നൗഷാദ് കണ്ണൂര്‍,പരസ്യകല അതുല്‍ കോള്‍ഡ് ബ്രൂ, ഗ്രാഫിക്‌സ് ഷിബു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ബാബുജോണ്‍, രാജേഷ്, അസ്സിസ്റ്റന്റ് ഡയറകടര്‍ ആരാധ്യ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top