02 June Friday

ആസിഫ് അലിയുടെ ‘മഹേഷും മാരുതിയും’ നാളെ തിയേറ്ററിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

കൊച്ചി> ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന  "മഹേഷും മാരുതിയും’വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തും. സേതുവിൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസാണ് നായിക.  1984 മോഡൽ മാരുതി 800  കാറും  കേന്ദ്ര കഥാപാത്രമാണ്.

മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിന്റെയും വിഎസ്എൽ ഫിലിം ഹൗസിന്റെയും ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് മണിയൻപിള്ള രാജുവാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്നതാണ് മഹേഷും മാരുതിയുടെയും പ്രധാന പ്രത്യേകത. 2010 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ  ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. 'കൂമൻ' , 'കാപ്പ' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് "മഹേഷും മാരുതിയും".

ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം- ഫൈയ്‌സ് സിദ്ധിഖ്, എഡിറ്റിംഗ്- ജിത്ത് ജോഷി,   കലാസംവിധാനം - ത്യാഗു തവനൂര്‍. മേക്കപ്പ് - പ്രദീപ് രംഗന്‍, കോസ്റ്റ്യും - ഡിസൈന്‍ - സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം - അലക്‌സ്.ഈ കുര്യന്‍, ഡിജിറ്റൽ പ്രൊമോഷൻസ് - വിപിൻ കുമാർ, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസ്സോസിയേറ്റ്- വിനോദ് സോമസുന്ദരൻ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top