22 September Tuesday

'who the hell are you... how dare you'; അര്‍ണബ് ദി ന്യൂസ് പ്രോസ്റ്റിറ്റിയൂട്ടിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെക്കുറിച്ചുള്ള സിനിമ ദി ന്യൂസ് പ്രോസ്റ്റിറ്റിയൂട്ടിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു മോഷന്‍ പോസ്റ്റര്‍ സംവിധായകന്‍ പുറത്തുവിട്ടത്. ‘who the hell are you… how dare you’ എന്നെല്ലാം അര്‍ണബ് ചാനല്‍ ചര്‍ച്ചയ്ക്കിടെ പറയുന്ന ശബ്ദ‌ത്തോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

നേരത്തെ ന്യൂസ് പ്രൈം ടൈമിനു 9 മിനിട്ട് മുമ്പാണ് തന്റെ പോസ്റ്റര്‍ ഇറക്കുകയെന്ന് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞിരുന്നു. രാജ്യത്തിന് അറിയേണ്ട സത്യങ്ങളെല്ലാം അതോടെ അറിയുമെന്നും ട്വീറ്റിലൂടെ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. വാര്‍ത്താചര്‍ച്ചയ്ക്കിടയില്‍ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി ക്രിമിനല്‍ ബന്ധമുള്ള മേഖലയാണ് ബോളിവുഡെന്ന് അര്‍ണബ് ആരോപിച്ചതിനു പിന്നാലെയാണ് സിനിമാപ്രഖ്യാപനവുമായി രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയത്.

അര്‍ണബിനെ വിശദമായി പഠിച്ച ശേഷം, ടാഗ്ലൈന്‍ ന്യൂസ് പിമ്പാണോ ന്യൂസ് പ്രോസ്റ്റിറ്റിയൂഡ് ആണോ വേണ്ടതെന്ന് ആലോചിച്ചു, രണ്ടും പ്രസക്തമാണെങ്കിലും ഞാന്‍ ഒടുവില്‍ പ്രോസ്റ്റിറ്റിയൂഡ് മതിയെന്ന് തീരുമാനിച്ചു എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വിറ്റ് ചെയ്‌തത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top