28 September Thursday

അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന വിരുന്ന് റിലീസിന് ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

കൊച്ചി > വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വിരുന്ന് റിലീസിങ്ങിന് ഒരുങ്ങുന്നു. അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ചിത്രത്തിൽ അർജുനേയും നിക്കി ഗൽറാണിയെയും കൂടാതെ മുകേഷും ഗിരീഷ് നെയ്യാറും അജു വർഗീസും മുഖ്യ വേഷങ്ങളിൽ എത്തുന്നു.

ബൈജു സന്തോഷ്‌,ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, വി കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ. ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഇൻവസ്റ്റിഗേഷൻ ത്രില്ലർ രീതിയിലാണ് ചിത്രം. കഥ- തിരക്കഥ -സംഭാഷണം: ദിനേശ് പള്ളത്ത്. രവിചന്ദ്രനും പ്രദീപ് നായരുമാണ് കാമറ. സംഗീതം: രതീഷ് വേഗ, സാനന്ദ് ജോർജ്. പശ്ചാത്തല സംഗീതം: റോണി റാഫെൽ. എഡിറ്റർ: വി ടി ശ്രീജിത്ത്‌. ആർട് ഡയറക്ടർ: സഹസ് ബാല. മേക്കപ്പ്: പ്രദീപ് രംഗൻ. കോസ്റ്റ്യൂം: അരുൺ മനോഹർ, തമ്പി ആര്യനാട്. പ്രൊഡക്ഷൻ ഡിസൈനർ: ബാദുഷ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനകുന്ന്.

പ്രൊഡക്ഷൻ മാനേജർ: അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അനിൽ കുമാർ നെയ്യാർ. ലിറിക്‌സ്: റഫീഖ് അഹമ്മദ്‌, ബി കെ ഹരിനാരായണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുരേഷ് ഇളമ്പൽ. അസോസിയേറ്റ് ഡയറക്ടർ:  രാജ പാണ്ടിയൻ, സജിത്ത് ബാലകൃഷ്ണൻ. വി എഫ് എക്സ്: ഡി ടി എം- സൂപ്പർവിഷൻ ലവകുശ. ആക്ഷൻ: ശക്തി ശരവണൻ, കലി അർജുൻ. പിആർഓ: സുനിത സുനിൽ. സ്റ്റിൽ: ശ്രീജിത്ത്‌ ചെട്ടിപ്പടി. ഡിസൈൻ: ആന്റണി സ്റ്റീഫൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top